Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് പോയാൽ പോവട്ടെ; കച്ചവടത്തിന് കച്ച മുറുക്കി ഇന്ത്യ, ജയശങ്കർ റഷ്യയിലേക്ക്, വാങ് യി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: തീരുവയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാത്ത സാഹചര്യം നിലനിൽക്കുകയും യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ വർധിച്ചുവരുന്ന അനിശ്ചിതത്വം ഉണ്ടാവുകയും ചെയ്‌ത പശ്ചാത്തലത്തിൽ, റഷ്യയുമായും ചൈനയുമായും ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യ. ഇതിന്റെ നടപടികൾ കാര്യമായി തന്നെ മുന്നോട്ട് പോവുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്.

ഈ നീക്കത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഓഗസ്‌റ്റ് 21ന് റഷ്യ സന്ദർശിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച നടത്തുമെന്നുമാണ് ലഭ്യമായ വിവരം. കൂടാതെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ അതിനുമുമ്പ് ഇന്ത്യയിലേക്ക് സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നുണ്ടെന്നും സർക്കാരുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

sjaishankarchina

'ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പ്രധാന വിഷയങ്ങളും അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിലെ സഹകരണത്തിന്റെ പ്രധാന വശങ്ങളും മന്ത്രിമാർ ചർച്ച ചെയ്യും' ജയശങ്കറിന്റെ മോസ്കോ സന്ദർശനം പ്രഖ്യാപിച്ചുകൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സവിശേഷമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മോസ്‌കോ സന്ദർശനം അത്യധികം പ്രാധാന്യമേറിയ കാര്യമാണ്.

പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പുടിനുമായി മോദി സംസാരിക്കുകയും ചെയ്‌തിരുന്നു. അടുത്ത റഷ്യ-ഇന്ത്യ വാർഷിക ഉച്ചകോടിക്കുള്ള തയ്യാറെടുപ്പ് കൂടിയാലോചനയുടെ ഭാഗമാണ് ജയശങ്കറിന്റെ സന്ദർശനം എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ അതിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയാകും.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിച്ച് പ്രധാനമന്ത്രി സെർജി ഷോയിഗുവിനെ കാണുകയും പ്രസിഡന്റ് പുടിനുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ജയശങ്കറും ലാവ്‌റോവും തമ്മിലുള്ള കൂടിക്കാഴ്‌ച വരുന്നത്. ഇന്ത്യ-റഷ്യ വ്യാപാരം തന്നെയാവും ഏറ്റവും ഉറ്റുനോക്കുന്ന മേഖല.

ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയശങ്കറിന്റെ മോസ്കോ സന്ദർശനത്തിന് മുന്നോടിയായി ഇത് നിശ്ചയിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഉന്നതതല ചർച്ചകൾ തുടരുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്.

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ഉച്ചകോടിക്കായി ചൈനയിലെ ടിയാൻജിനിൽ മോദി നടത്താനിരിക്കുന്ന സന്ദർശനത്തിന് മുമ്പുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ ഭാഗമായിട്ടായിരിക്കും ഡൽഹിയിൽ വാങിന്റെ ആശയവിനിമയങ്ങൾ നടക്കുക എന്നാണ് വിവരം. പാകിസ്ഥാനുമായുള്ള ചൈനീസ് ബന്ധം മനസ്സിൽ വച്ചുകൊണ്ടായിരിക്കും ഇന്ത്യയുടെ ഇടപെടലുകൾ.

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ ട്രംപ് തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ, പങ്കാളികളുമായും സഖ്യ കക്ഷികളുമായും ഇന്ത്യ നിരവധി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുമായി മോദി ഫോണിൽ സംസാരിച്ചു. ഓഗസ്‌റ്റ് 12 ന്, റഷ്യയിലേക്കുള്ള കരമാർഗ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വടക്കൻ-തെക്ക് ഇടനാഴി ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി പദ്ധതികളെ കുറിച്ചും ഇരുവരും സംസാരിച്ചു.

നിലവിലെ സാഹചര്യത്തിൽ യുഎസും ഇത് ഉറ്റുനോക്കും. എന്തെന്നാൽ അവരുടെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ അമേരിക്കയുടെ പ്രധാന എതിരാളികളായ ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുമോ എന്നാണ് അവർക്ക് അറിയേണ്ടത്. പ്രത്യേകിച്ച് അടുത്ത കാലം വരെ ഭിന്നതയിലായിരുന്ന ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിനിടെ റഷ്യൻ പ്രസിഡന്റ് പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നാളെ കൂടിക്കാഴ്‌ച നടക്കുന്നുണ്ട്. അതും പ്രധാന്യത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ എന്തെങ്കിലും തരത്തിലുള്ള വെടിനിർത്തൽ ഈ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഉണ്ടായാൽ അത് ഇന്ത്യയ്ക്കും ഗുണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+