കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ!! 118 സീറ്റ് വരെ ലഭിക്കും!!
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സര്‍വേ
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടിംഗ് തീര്‍ന്ന ഉടനെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒന്നൊന്നായി പുറത്തെത്തിയിട്ടുണ്ട്. ആദ്യമെത്തിയത് ഇന്ത്യാ ടുഡേ-ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്. സംസ്ഥാനത്തെ ഭരണപക്ഷമായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 79-92 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാവുമെന്ന് പ്രവചനമുള്ള ജെഡിഎസ് 22-30 വരെ സീറ്റ് നേടുമുമെന്നും സര്‍വേയില്‍ വ്യക്തമായി പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 51510 പേര്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് അഭിപ്രായപ്പെട്ടു. 39 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും വമ്പിച്ച പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചതായി ഇന്ത്യാ ടുഡേ പറയുന്നു. കുറുബ, എസ്‌സി എസ്ടി വിഭാഗവും സിദ്ധരാമയ്യയെ കൈവിട്ടില്ലെന്നും സര്‍വേയില്‍ വ്യക്തമാണ്. സംസ്ഥാനത്തെ ജനവിഭാഗത്തില്‍ 48 ശതമാനം ന്യൂനപക്ഷങ്ങളാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അടുത്ത സര്‍ക്കാര്‍ തങ്ങളുണ്ടാക്കുമെന്നും ബിജെപി വക്താവ് നരേന്ദ്ര തനേജ പറഞ്ഞു.













Click it and Unblock the Notifications