ഉത്തരാഖണ്ഡിലും ഹിമാചലിലും ബിജെപി തരംഗമോ? കശ്മീരില്‍ ഇഞ്ചോടിഞ്ചെന്ന് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബിജെപിക്ക് ഇന്ത്യ സഖ്യം വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കശ്മീരില്‍ നടക്കുക. മൂന്ന് സീറ്റുകള്‍ ഇന്ത്യ സഖ്യത്തിന് ലഭിക്കും. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സ്വന്തമാക്കുമെന്നും സര്‍വേ പറയുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ രണ്ടും കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് മൂന്ന് സീറ്റുകളും നേടിയിരുന്നു. എന്‍ഡിഎ 49 ശതമാനം വോട്ടുമായി മുന്നിലെത്തും. ഇന്ത്യ സഖ്യത്തിന് 36 ശതമാനം വോട്ടാണ് ലഭിക്കുക. 2019ലാണ് ജമ്മു കശ്മീരില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

അതേസമയം ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് എതിരാളികളേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കില്ല. ആകെയുള്ള നാല് സീറ്റും ബിജെപി തൂത്തുവാരും. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ല. സീറ്റില്‍ മാത്രമല്ല വോട്ട് ശതമാനത്തിലും ബിജെപി മുന്നിലെത്തും. 60 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക.
എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് ഒന്‍പത് ശതമാനത്തോളം കുറയുമെന്നും സര്‍വേ പറയുന്നു. 69 ശതമാനമായിരുന്നു അഞ്ച് വര്‍ഷം മുമ്പ് ബിജെപിക്ക് ലഭിച്ച വോട്ട്. ഇന്ത്യ സഖ്യത്തിന് 29 ശതമാനം വോട്ട് ലഭിക്കും. രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് വോട്ടിന്റെ കാര്യത്തില്‍ ഉണ്ടാവുക.
2019ലും സംസ്ഥാനത്തെ നാല് സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ഷിംല, കാംഗ്ര, മാണ്ഡി, ഹാമിര്‍പൂര്‍ എന്നിങ്ങനെ നാല് സീറ്റാണ് ഹിമാചലിലുള്ളത്. റെക്കോര്‍ഡ് മാര്‍ജിനിലായിരുന്നു വിജയം. അതേസമയം ഉത്തരാഖണ്ഡില്‍ എന്‍ഡിഎ അവരുടെ റെക്കോര്‍ഡ് പെര്‍ഫോമന്‍സ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ പ്രവചിക്കുന്നു.
ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇവിടെയും ഇന്ത്യ സഖ്യം തിരിച്ചടി നേരിടുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. ഹിമാചലിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും അങ്ങനെ തന്നെയായിരുന്നു.
വോട്ട് ശതമാനത്തിലും എന്‍ഡിഎ തന്നെ മുന്നിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 596 ശതമാനം വോട്ടാണ് എന്‍ഡിഎ നേടുക. എന്നാല്‍ 2019നെ അപേക്ഷിച്ച് രണ്ട് ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് കുറയുക. ഇന്ത്യ സഖ്യത്തിന് 32 ശതമാനം വോട്ടാണ് ലഭിക്കുക. ഒരു ശതമാനം വോട്ടാണ് കുറയുക. മറ്റുള്ളവര്‍ എല്ലാവരും ചേര്‍ന്ന് 9 ശതമാനം വോട്ടും ലഭിക്കും.












Click it and Unblock the Notifications