Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തിരിച്ചുവരുന്നോ? രണ്ടിടത്ത് മേല്‍ക്കൈ; രണ്ടിടത്ത് ബിജെപിയുമായി ഇഞ്ചോടിഞ്ച്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. പ്രധാന സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ഫലവും ഏറെ പ്രധാനമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. ഉത്തര്‍ പ്രദേശില്‍ ബിജെപിയും എസ്പിയും തമ്മില്‍ ശക്തമായ മല്‍സരം നടക്കുമെന്നാണ് ഇതുവരെയുള്ള അഭിപ്രായ സര്‍വ്വെകള്‍ സൂചിപ്പിക്കുന്നത്.

യുപി ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലെ അഭിപ്രായ സര്‍വ്വെ ഫലം പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യടിവി. ഇതില്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടുമെന്നും മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ ബിജെപി കടുത്ത മല്‍സരം നേരിടേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു...

1

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിയങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരണത്തില്‍. പല സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. ഇത് മറികടക്കാനുള്ള ശ്രമത്തിനാണ് നേതൃത്വം.

2

ഇന്ത്യ ടിവി നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയേക്കില്ല. ഗോവയില്‍ കോണ്‍ഗ്രസ്-ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഖ്യത്തിന് തനിച്ച് ഭരിക്കാനുള്ള സീറ്റുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ വ്യക്തമാക്കുന്നത്. യുപിയിലെ സര്‍വ്വെ ഫലം ഇന്ത്യ ടിവി പുറത്തുവിട്ടിട്ടില്ല.

3

അതേസമയം, ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരം നേരിടേണ്ടി വരുമെന്നാണ് പ്രവചനം. ഇന്ത്യ ടിവിയും ഗ്രൗണ്ട് സീറോ റിസര്‍ച്ച് ടീമും സംയുക്തമായിട്ടാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ റോളില്ലെന്ന് നേരത്തെ പുറത്തുവന്ന മറ്റു ചില സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നു.

4

പഞ്ചാബില്‍ 117 സീറ്റുകളാണുള്ളത്. ഇവിടെ കോണ്‍ഗ്രസിന് 50-52 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടിവി സര്‍വ്വെയില്‍ പറയുന്നു. ശിരോമണി അകാലിദളും എഎപിയുമാണ് രണ്ടാം സ്ഥാനത്ത് ശക്തമായി പോരടിച്ചു നില്‍ക്കുന്നത്. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരന്നു ശിരോമണി അകാലിദള്‍. കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎ സഖ്യം വിടുകയായിരുന്നു അവര്‍. പഞ്ചാബില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണിത്.

5

പഞ്ചാബില്‍ ശിരോമണി അകാലിദളിന് 30-32 സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എഎപിക്ക് 29-31 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപിയും സഖ്യകക്ഷികളും ചിത്രത്തിലില്ല എന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. അവര്‍ക്ക് 1-3 സീറ്റുകളാണ് ലഭിക്കുകയത്രെ. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഇത്തവണ പഞ്ചാബില്‍ മല്‍സരിക്കുന്നത്.

പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

6

ഗോവയില്‍ 40 മണ്ഡലങ്ങളാണുള്ളത്. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്കോ സഖ്യത്തിനോ ഭരണം നടത്താന്‍ സാധിക്കും. കോണ്‍ഗ്രസ്-ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഖ്യത്തിന് 17-21 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടിവി സര്‍വ്വെയില്‍ പ്രവചിക്കുന്നു. ബിജെപി ഇത്തവണ തനിച്ചാണ് മല്‍സരിക്കുന്നത്. അവര്‍ക്ക് 14-18 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഗോവയിലെ മറ്റൊരു സഖ്യമായ ത്രിണമൂല്‍ കോണ്‍ഗ്രസ്-എംജിപിക്ക് രണ്ട് മുതല്‍ നാല് സീറ്റ് വരെ ലഭിച്ചേക്കാം. എഎപിക്ക് ഏറിയാല്‍ രണ്ട് സീറ്റേ ലഭിക്കൂ.

7

ബിജെപി ഭരണം നടത്തുന്ന ഉത്തരാഖണ്ഡില്‍ ഇത്തവണ ഇഞ്ചോടിഞ്ച് മല്‍സരമാകും നടക്കുക. 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇരു പാര്‍ട്ടിക്കും 33-35 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. എഎപിക്ക് ഒരു സീറ്റ് കിട്ടാനുള്ള സാധ്യതയമുണ്ട്. 60 സീറ്റുള്ള മണിപ്പൂരില്‍ ബിജെപിക്ക് 26-30 സീറ്റ് ലഭിച്ചേക്കാം. കോണ്‍ഗ്രസിന് 22-26 സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ട്. പ്രാദേശിക കക്ഷികള്‍ക്ക് 7 സീറ്റ് വരെ കിട്ടിയേക്കാം. ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായത് മണിപ്പൂരില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+