ഇന്ത്യ ചുട്ടുപ്പൊള്ളും, ഉഷ്ണതരംഗം രൂക്ഷമാകും, മാര്‍ച്ച് മുതല്‍ വരാനിരിക്കുന്നത് കടുത്ത ചൂട്
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയാനാണ് സാധ്യത. സാധാരണ നിലയിലോ അതല്ലെങ്കില്‍ അതിന് താഴെയോ ആയി മാത്രമേ താപനില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടൂ.

ദില്ലി: ഇന്ത്യയില്‍ വരാനിരിക്കുന്നത് അതി തീവ്ര ഉഷ്ണതരംഗമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യ എക്കാലത്തെയും തീവ്രമായ ഫെബ്രുവരി മാസത്തെയാണ് ചൂടുകാലത്തില്‍ നേരിട്ടത്. താപനില 29.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വെളിപ്പെടുത്തല്‍.
1901 മുതലുള്ള ഏറ്റവും തീവ്രമായ താപനിലയാണിത്. ഇനി വരാനിരിക്കുന്ന മാസങ്ങളില്‍ താപനില കുതിച്ചുയരുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മാര്‍ച്ച് മുതല്‍ മെയ് മാസം വരെയള്ള കാലയളവില്‍ പകല്‍ നേരങ്ങളിലും രാത്രിയും സാധാരണ നിലയിലും മുകളിലായിരിക്കും താപനിലയെന്ന് ഐഎംഡി പറയുന്നു.
്അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയാനാണ് സാധ്യത. സാധാരണ നിലയിലോ അതല്ലെങ്കില്‍ അതിന് താഴെയോ ആയി മാത്രമേ താപനില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടൂ.

സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ ഉഷ്ണതരംഗങ്ങളാണ് വരാന്‍ പോകുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ തീവ്രമായ ഉഷ്ണകാലത്തില്‍ നിരവധി പേരാണ് മരിച്ചത്.
വലിയ കൃഷിനാശവും വരള്‍ച്ചയെ തുടര്‍ന്ന് ഉണ്ടായിരുന്നു. ഇതിനൊപ്പം വൈദ്യുത പ്രതിസന്ധി കൂടി രൂക്ഷമായിരുന്നു. ഇന്ത്യ എക്കാലത്തെയും തീവ്രമായ വേനല്‍കാലമായിരുന്നു കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.
തീവ്രമായ ഉഷ്ണത്തെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ വൈദ്യുതി ഉപഭോഗം കുതിച്ച് കയറുകയാണ്. ഇതിലൂടെ ഗാര്‍ഹിക വൈദ്യുതിക്ക് വലിയ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അതേസമയം ഗോതമ്പ് കൃഷിയെ ഇത് എത്രത്തോളം ബാധിക്കുമെന്ന് പഠിക്കാന്‍ കാര്‍ഷിക മന്ത്രാലയം ഒരു പാനലിനെ തന്നെ നിയോഗിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചൂട് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. ഇത് കൃഷിയെ കടുത്ത രീതിയില്‍ ബാധിച്ചിരുന്നു. അതോടെ കയറ്റുമതി അടക്കം വെട്ടിക്കുറച്ചിരുന്നു സര്‍ക്കാര്‍. ഗോതമ്പ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. ഇത് സാധാരണ നിലയില്‍ ഉയര്‍ന്ന് നില്‍ക്കാറുണ്ട്.
അത്യുഷ്ണം ഗോതമ്പ് കൃഷിയെ രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കെടുതികള്‍ അതിരൂക്ഷമായി ഇന്ത്യയെ ബാധിക്കുമെന്നും, അതേ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ രാജ്യത്ത് കാണാന്‍ സാധിക്കുമെന്നാണ് മുന്നറിയിപ്പ്.
പവര്‍പ്ലാന്റുകളോട് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസം വൈദ്യുതി പ്രതിസന്ധിയുണ്ടായാല്‍ അതിനെ നേരിടാനായിട്ടാണിത്. അതേസമയം മാര്‍ച്ച് മുതല്‍ മെയ് മാസം വരെയുള്ള കാലയളവില്‍ മഴ തീരെ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.












Click it and Unblock the Notifications