വരുന്നത് കൊടുംചൂട്; 10 സംസ്ഥാനങ്ങള്‍ വെന്തുരുകും, ഉഷ്ണക്കാറ്റുമുണ്ടാകാം, മുന്നറിയിപ്പുമായി ഐഎംഡി
ദില്ലി: രാജ്യത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. ഇത് കടുത്ത ചൂടിലേക്ക് കാല്‍ വെക്കുന്നതിന് മുമ്പുള്ള ചെറിയൊരു ആശ്വാസമാണെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയിലെ എല്ലാ മേഖലയില്‍ സാധാരണത്തേക്കാള്‍ ശക്തമായ ചൂടായിരിക്കും ഏപില്‍-ജൂണ്‍ മാസങ്ങളിലായി ലഭിക്കുകയെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്.
ദക്ഷിണേന്ത്യയില്‍ മാത്രമായിരിക്കും കുറച്ചെങ്കിലും ആശ്വാസം ലഭിക്കും. ഉത്തര പശ്ചിമേന്ത്യയില്‍ കാലാവസ്ഥ സാധാരണ നിലയിലായിരിക്കും. എന്നാല്‍ ഉത്തരേന്ത്യയില്‍ അതിരൂക്ഷമായിരിക്കും ചൂട് എന്നാണ് സൂചന. സെന്‍ട്രല്‍, ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ താപനില വര്‍ധിച്ച് ഉഷ്ണതരംഗം വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

പത്തോളം സംസ്ഥാനങ്ങളില്‍ അസാധാരണമായ നിലയിലേക്ക് താപനില എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ബീഹാര്‍, ജാര്‍ഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഉത്തര ഛത്തീസ്ഗഡ്, പശ്ചിമ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, എന്നിവിടങ്ങളില്‍ ശക്തമായ ഉഷ്ണക്കാറ്റും, ചൂടും അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഓരോ ദിവസവും ഈ സംസ്ഥാനങ്ങളില്‍ താപനില വര്‍ധിച്ച് കൊണ്ടിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിശക്തമായ ഉഷ്ണതരംഗത്തിനുള്ള സാധ്യതയാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.അതേസമയം മാര്‍ച്ച് മാസത്തില്‍ താപനില വന്‍ മാറ്റങ്ങളാണ് കണ്ടത്. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത താപനിലയാണ് മാര്‍ച്ച് മാസത്തില്‍ പലയിടത്തും രേഖപ്പെടുത്തിയത്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
മാര്‍ച്ച് മാസത്തില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ആദ്യത്തെ രണ്ടാഴ്ച്ച ഇതുപോലെ തന്നെയായിരുന്നു കാര്യങ്ങള്‍ നടന്നത്. രണ്ടാം പാതിയില്‍ പക്ഷേ താപനിലയില്‍ കുറച്ച് ആശ്വാസം ലഭിച്ചിരുന്നു. നല്ല മഴ ലഭിച്ചിരുന്നു. പശ്ചിമ മേഖലയിലെ ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമായത്. അതുകൊണ്ട് ചൂടിന് ശമനമുണ്ടായിരുന്നു.
ഇതോടെ കഴിഞ്ഞ 73 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ പത്ത് മാര്‍ച്ചുകളിലൊന്നാവാന്‍ ഇത്തവണത്തെ മാര്‍ച്ച് മാസത്തിന് സാധിച്ചു. ഒരു സംസ്ഥാനത്തെയോ ഒരു പ്രദേശത്തെയോ താപനില കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസെത്തിയാല്‍ ഉഷ്ണതരംഗം വരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കും. തീരദേശ മേഖലയില്‍ ഇത് 37 ഡിഗ്രിയാണ്. ഹില്‍ സ്റ്റേഷനുകളില്‍ 30 ഡിഗ്രിയുമാണ്.












Click it and Unblock the Notifications