യുദ്ധവിമാനത്തിന്റെ നിയന്ത്രണം ഇനി വനിതകള്‍ക്കും
ദില്ലി: ഇന്ത്യയുടെ യുദ്ധ വിമാന പൈലറ്റുമാരുടെ ആദ്യ വനിതാ ബാച്ച് പാസിങ് ഔട്ട് പരേഡ് നടന്നു. എയര്‍ഫോര്‍സ് അക്കാദമിയിലെ മാസങ്ങള്‍ നീണ്ട തീവ്രപരിശീലനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് വനിതകള്‍ സ്വപ്‌ന ചിറകിലേറി പറക്കാന്‍ സജ്ജരായത്.
ഹൈദരാബാദിലെ എയര്‍ഫോര്‍സ് അക്കാദമിയില്‍ രാവിലെ നടന്ന വ്യോമസേനയുടെ സംയുക്ത പാസിങ് ഔട്ട് പരേഡിലാണ് ഫ്‌ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, ആവണി ചതുര്‍വേദി, മോഹന സിന്ദ് എന്നിവരടങ്ങിയ ആദ്യ വനിത ബാച്ച് പുറത്തിറങ്ങിയത്. പുരുഷ കേഡറ്റുകള്‍ക്കൊപ്പം ആദ്യഘട്ടമായ 150 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമായാണ് മൂവരും സുവര്‍ണ്ണ നേട്ടത്തിലെത്തിയത്.

1991 മുതല്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ വനിത പൈലറ്റുമാര്‍ ഹെലികോപ്റ്ററുകളും ചരക്കു വിമാനങ്ങളും പറത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് യുദ്ധ വിമാന പൈലറ്റ് ശ്രേമിയിലേക്ക് വനിതകളെത്തുന്നത്. ഇത് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്നതാണ്.
ഫ്‌ളൈയിങ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്യപ്പെട്ട മൂവരും ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിന്റെ ഭാഗമായി അഡ്വാന്‍സ്ഡ് ജെറ്റ് യുദ്ധ വിമാനമായ ബ്രിട്ടീഷ് നിര്‍മ്മിത ഹോക്ക് വിമാനമായിരിക്കും പറത്തുക. ഹോക്ക് 145 മണിക്കൂര്‍ പറത്തി പരിചയം നേടിയതിനു ശേഷം മൂവരും സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തും.












Click it and Unblock the Notifications