വെടിയേറ്റിട്ടും ഭീകരനെ വിടാതെ കടിച്ച് പിടിച്ച ആക്സൽ, ധീരതയ്ക്ക് സ്വാതന്ത്ര്യദിനത്തിൽ ആദരവ് നൽകി രാജ്യം
ദില്ലി: രാജ്യത്തിന് വേണ്ടി വീരമരണം വരിച്ച കരസേനയുടെ ഡോഗ് യൂണിറ്റിലെ നായയായ ആക്സലിന് ആദരം. സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുളള ധീരതയ്ക്കുളള പുരസ്ക്കാരം മരണാനന്തരം നല്‍കിയാണ് ആക്സലിനെ രാജ്യം ആദരിച്ചിരിക്കുന്നത്.
26 ആര്‍മി ഡോഗ് യൂണിറ്റില്‍ ഉള്‍പ്പെട്ട നായ ആയിരുന്നു ആക്സല്‍. സേനയെ പല നിര്‍ണായക ഘട്ടങ്ങളിലും സഹായിച്ചിട്ടുളള ആക്സലിന് ഭീകരവേട്ടയ്ക്കിടെയാണ് വെടിയറ്റത്.

ഇന്ത്യന്‍ കരസേനയുടെ ഭാഗമായിരുന്ന ആക്സല്‍ ബെല്‍ജിയന്‍ മാല്‍വിന വിഭാഗത്തില്‍പ്പെട്ട നായയാണ്. രണ്ട് വയസ്സായിരുന്നു പ്രായം. ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് ആക്സല്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ബാരാമുളളയില്‍ ഭീകരരെ നേരിടാന്‍ ചുമതലപ്പെട്ട സൈനികരുടെ സംഘത്തിന്റെ ഭാഗമായിരുന്നു ആക്സല്‍, ബജാജ് എന്നീ രണ്ട് നായകള്‍.

ബാരാമുളളയില്‍ ഒരു പള്ളിക്ക് സമീപത്തുളള വീട്ടിലായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. ഏത് മുറിയിലാണ് ഭീകരര്‍ ഒളിച്ചിരുന്നത് എന്ന് കണ്ടെത്തല്‍ ബജാജിനേയും ആക്സലിനേയും സൈനികര്‍ വീടിനകത്തേക്ക് വിട്ടു. ആദ്യത്തെ മുറി ആക്സല്‍ ക്ലിയര്‍ ചെയ്തു. അടുത്ത ഒരു മുറിയില്‍ ആളുകളുണ്ടെന്ന് തിരിച്ചറിഞ്ഞ ആക്സല്‍ അവിടേക്ക് കുതിച്ച് കയറി. എന്നാല്‍ ഭീകരര്‍ ആക്സലിന് നേര്‍ക്ക് വെടിയുതിര്‍ത്തു.

വെടിയേറ്റിട്ടും ആക്സല്‍ പിന്മാറിയില്ല. ഭീകരന്റെ ദേഹത്ത് കടിച്ച് തൂങ്ങി. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വധിച്ചു. ആക്സസിനെ രക്ഷിക്കാനായില്ല. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ആക്സല്‍ മടങ്ങി. കുപ്വാര സ്വദേശിയായ അക്തര്‍ ഹുസൈന് ഭട്ട് ആണ് ഭീകരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജെയ്ഷ് ഇ മുഹമ്മദ് അംഗമായിരുന്നു ഇയാള്‍.

വെടിയേറ്റത് കൂടാതെ തുടയെല്ലിന് അടക്കം ആക്സലിന്റെ ശരീരത്തില്‍ പത്തോളം മുറിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. അവസാന ശ്വാസം വരെ ആക്സല്‍ പൊരുതിയെന്നതിനുളള തെളിവായിരുന്നു അത്. 15 സെക്കന്‍ഡോളം ആക്സലിന് അനക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് ആക്സല്‍ മരണപ്പെട്ടുവെന്നും സൈനികര്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ച പുരസ്ക്കാര പട്ടിക കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടത്. ധീരതയുടെ പേരില്‍ പുരസ്ക്കാരം ലഭിച്ച കരസേനയിലെ ഏക നായയാണ് ആക്സല്‍. ആഗോളമായി പോലീസും സൈന്യവും തിരച്ചിലിനും ഭീകരവേട്ടയ്ക്കുമൊക്കെ ഉപയോഗിക്കുന്ന ഇനമാണ് ബെല്‍ജിയന്‍ മലിനോയിസ്. ബിന്‍ലാദനേയും അബു ബക്കര്‍ അല്‍ ബാഗ്ദാദിയേയും അടക്കം കണ്ടെത്താനുളള തിരച്ചില്‍ സംഘത്തില്‍ ഈ ഇനത്തില്‍പ്പെട്ട നായ്ക്കളുണ്ടായിരുന്നു.
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications