ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; അപകടം ജമ്മുവിലെ കിഷ്ത്വാറില്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. ജമ്മുവിലെ കിഷ്ത്വാര്‍ മേഖലയില്‍ ആണ് അപകടം. പൈലറ്റിന് പരിക്കേറ്റിട്ടുണ്ട് എന്നും ആളപായമില്ല എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഷ്ത്വാര്‍ ജില്ലയിലെ മര്‍വ തഹസില്‍ മച്ന ഗ്രാമത്തിന് സമീപമാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകട സമയത്ത് ഹെലികോപ്റ്ററില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍മി എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നുവീണു. പൈലറ്റുമാര്‍ക്ക് പരിക്കേറ്റെങ്കിലും സുരക്ഷിതരാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അപകടസ്ഥലത്ത് മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ഇല്ലെന്ന് കിഷ്ത്വറിലെ എസ്എസ്പി ഖലീല്‍ പോസ്വാള്‍ പറഞ്ഞു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മാര്‍വ-ദച്ചാന്‍ മരുസുദാര്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്.
സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 16 ന് അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം ആര്‍മി ഏവിയേഷന്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അപകടത്തിന് മുമ്പ് ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍












Click it and Unblock the Notifications