കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ കനത്ത ജാഗ്രത! തുടര്‍ച്ചയായി വെടിയുതിര്‍ത്ത് പാകിസ്താന്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അതിര്‍ത്തിയില്‍ കനത്ത ജാഗ്രത | Oneindia malayalam

ശ്രീനഗര്‍: പാകിസ്താനിലെ ബാല്‍ക്കോട്ട് മേഖലയിലെ ഭീകരകാമ്പുകളില്‍ ആക്രമണം നടത്തിയ പിന്നാലെ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. ആക്രമണത്തിന് ശേഷം ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയുടെ സമീപത്ത് വെച്ച് പാക്കിസ്ഥാന്‍ ശക്തമായ വെടിവെപ്പ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേരത്തേ തന്നെ പ്രദേശത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 pulwamaback-1551155703

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഇന്ത്യന്‍ സൈന്യം ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്‍റെ കാമ്പുകള്‍ തകര്‍ത്തത്. 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.

200 നും 300 നും ഇടയില്‍ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്‍റെ ബാല്‍ക്കോട്ട് മേഖയിലെ കാമ്പുകളാണ് തകര്‍ക്കപ്പെട്ടത്. അതേസമയം ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തു. അതേസമയം ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Indian forces on high alert following IAF attack on PAkistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X