ഇന്ത്യക്കാരായ ആട്ടിടയൻമാരെ നിയന്ത്രണരേഖയ്ക്ക് സമീപം തടഞ്ഞ് ചൈനീസ് സൈന്യം
ദില്ലി: കിഴക്കൻ ലഡാക്കിലെ ഡെംചോക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യക്കാരായ ആട്ടിടയൻമാരെ ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോർട്ട്. ആഗസ്റ്റ് 21 നാണ് സംഭവം. ഡെംചോക്കിലെ സിഎൻഎൻ ജംഗ്ഷനിലെ സാഡിൽ പാസിലാണ് ആട്ടിടയൻമാരെത്തിയത്. എന്നാൽ ഇത് തങ്ങളുടെ പ്രദേശമാണെന്ന് ചൈവീസ് സൈന്യം അവകാശപ്പെടുകയായിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് ഇരു സൈന്യങ്ങളും തമ്മിൽ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ഇന്ത്യൻ സൈനിക കമാൻഡർമാർ പ്രശ്‌നം പരിഹരിക്കാൻ ചൈനീസ് സൈനികരുമായി ചർച്ച നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 2020 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന നിയന്ത്രണ രേഖയിലെ സംഘർഷ പോയിന്റുകൾക്ക് സമീപമായിരുന്നു പ്രശ്നം നടന്നത്.
ഫിംഗർ ഏരിയ, ഗാൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിംഗ്‌സ്, കോങ്‌ഗ്രൂങ് നല എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റങ്ങളെ ചൊല്ലി 2020 മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
'ഇജ്ജ് എന്ത് സുന്ദരിയാണ് പാത്തൂ, ഇങ്ങനെ ചിരിക്കല്ലെ പാത്തൂ'; കല്യാണിയുടെ കിടിലൻ ഫോട്ടോകൾ












Click it and Unblock the Notifications