Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ നിന്ന് പരീക്ഷ എഴുതാമെന്ന് യുക്രൈന്‍

ന്യൂദല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്ത ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസാന പരീക്ഷ ഇന്ത്യയില്‍ നിന്ന് തന്നെ എഴുതാം എന്ന് യുക്രൈനിയന്‍ പ്രഥമ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവയും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് വര്‍മയും തമ്മിലുള്ള ചര്‍ച്ചകളില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് ഏകീകൃത സംസ്ഥാന യോഗ്യതാ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് യുക്രൈന്‍ അറിയിച്ചിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന്‍ നടപ്പിലാക്കുന്ന അക്കാദമിക് മൊബിലിറ്റി സംരംഭത്തില്‍ ഏകദേശം 14,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ധപറോവ പറഞ്ഞു.

UKRAINE

ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരാനും യുക്രൈനിലേക്ക് മടങ്ങാതെ തന്നെ ഇന്ത്യയില്‍ യോഗ്യത പരീക്ഷയോ അവസാന പരീക്ഷയോ എഴുതാന്‍ സാധിക്കും എന്നും അവര്‍ പറഞ്ഞു. ഏകദേശം 2000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നും അവരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള മെഡിക്കല്‍ സര്‍വ്വകലാശാലകളിലാണ് എന്നും ധപറോവ പറഞ്ഞു.

യുദ്ധം അവസാനിച്ചതിന് ശേഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുമെന്ന് ഞാന്‍ കരുതുന്നു. യുക്രെയ്‌നില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായ രീതിയില്‍ ഒഴിപ്പിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മാനുഷിക സഹായത്തിനുള്ള അഭ്യര്‍ത്ഥന യുക്രൈന്‍ ഇന്ത്യക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

യുക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒരു അവസരമാകാം എന്ന് ധപറോവ നിര്‍ദ്ദേശിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇന്ത്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും യുക്രൈനിലേക്ക് സ്‌കൂള്‍ ബസുകള്‍ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് വര്‍മ പറഞ്ഞു.

Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍

ചൊവ്വാഴ്ച വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അധിക മാനുഷിക സാധനങ്ങള്‍ക്കായുള്ള യുക്രെയ്‌നിന്റെ അഭ്യര്‍ത്ഥനയും ധപറോവ അറിയിച്ചത്. അടുത്ത റൗണ്ട് വിദേശകാര്യ മന്ത്രാലയ തല ചര്‍ച്ച കൈവിലും അടുത്ത ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഇന്ത്യയില്‍ പരസ്പരം സൗകര്യപ്രദമായ തീയതികളില്‍ നടത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+