Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക്കടലിൽ മാൾട്ട ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യൻ നേവി; കടകൾക്കൊള്ളക്കാരുടെ ഭീഷണി തകർത്തു

ന്യൂഡൽഹി: അറബിക്കടലിൽ സോമാലിയയിലേക്ക് പോവുന്ന മാൾട്ടയിൽ നിന്നുള്ള ചരക്കു കപ്പൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ് ഇന്ത്യൻ നാവിക സേന. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു.

എംവി റൂയൻ എന്ന ചരക്ക് വാഹക കപ്പലിൽ നിന്നുള്ള അപായ മുന്നറിയിപ്പിന് ഇന്ത്യൻ യുദ്ധക്കപ്പൽ മറുപടി നൽകുകയായിരുന്നു. ഇന്ത്യൻ നേവൽ മാരിടൈം പട്രോൾ എയർക്രാഫ്റ്റും ആന്റി പൈറസി പട്രോളിംഗ് നടത്തുന്ന യുദ്ധക്കപ്പലും ഉടൻ വഴിതിരിച്ചുവിട്ടു.

navy

Pic Credit: Indian Navy Spokeperson

"18 ജീവനക്കാരുള്ള കപ്പൽ, ഡിസംബർ 14ന് ഒരു മെയ്ഡേ സന്ദേശം അയച്ചിരുന്നു, ആറ് അജ്ഞാതരായ വ്യക്തികൾ കടന്നുകയറിയതായി സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തോട് അതിവേഗം പ്രതികരിച്ച ഇന്ത്യൻ നാവികസേന അതിന്റെ നിരീക്ഷണം ഏറ്റെടുത്ത് നേവൽ മാരിടൈം പട്രോൾ വിമാനം വഴിതിരിച്ചുവിട്ടു. എംവി റൂയിനെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഗൾഫ് ഏഡനിൽ ആന്റി പൈറസി പട്രോളിംഗ് യുദ്ധക്കപ്പലും അങ്ങോട്ട് തിരിച്ചു" ഇന്ത്യൻ നാവികസേന പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

navy tweet

നാവികസേനയുടെ യുദ്ധക്കപ്പൽ തട്ടിക്കൊണ്ടുപോയ കപ്പൽ തടഞ്ഞുനിർത്തി അതിന്റെ ചലനം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. "ഈ മേഖലയിൽ ആദ്യമായി പ്രതികരിക്കാനും അന്താരാഷ്ട്ര പങ്കാളികൾക്കും സൗഹൃദ വിദേശ രാജ്യങ്ങൾക്കുമൊപ്പം മർച്ചന്റ് ഷിപ്പിംഗിന്റെ സുരക്ഷ ഉറപ്പാക്കാനും നാവിക സേന പ്രതിജ്ഞാബദ്ധമാണ്" പ്രസ്‌താവനയിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+