കരുത്തുകാട്ടി ഇന്ത്യൻ നാവികസേന; അറബിക്കടലിൽ നിർണായക മിസൈൽ പരീക്ഷണം നടത്തി
കൊച്ചി: അറബിക്കടലിൽ കരുത്ത് തെളിയിക്കുന്ന അഭ്യാസപ്രകടങ്ങൾ നടത്തി യുദ്ധസന്നദ്ധത അറിയിച്ച് ഇന്ത്യൻ നാവികസേന. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നാവിക സേന നിലപാട് വ്യക്തമാക്കിയത്. 'എപ്പോൾ വേണമെങ്കിലും, എവിടെയും, എങ്ങനെയും' എന്നാണ് നാവിക സേന സ്വീകരിച്ച നിലപാട്.
രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് ഇന്ത്യൻ നാവികസേന ഇന്ന് ഒന്നിലധികം കപ്പൽവേധ മിസൈൽ വിക്ഷേപണങ്ങൾ വിജയകരമായി നടത്തുകയും ചെയ്‌തിരുന്നു. നാവികസേനയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ മുഖേനയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. മാത്രമല്ല ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പോസ്‌റ്റിനൊപ്പം നാവികസേന പങ്കുവച്ചിട്ടുണ്ട്.

'ദീർഘദൂര കൃത്യതയുള്ള ആക്രമണത്തിനുള്ള പ്ലാറ്റ്‌ഫോമുകളുടെയും സംവിധാനങ്ങളുടെയും ക്രൂവിന്റെയും സന്നദ്ധത പുനഃസ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനുമായി ഇന്ത്യൻ നാവികസേന ഒന്നിലധികം വിജയകരമായ കപ്പൽവേധ മിസൈൽ പരീക്ഷങ്ങൾ നടത്തി. രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേന വിശ്വസനീയവും ഭാവിയിൽ സജ്ജവുമാണ്. എപ്പോൾ വേണമെങ്കിലും എവിടെയും എങ്ങനെയും; നാവികസേന പോസ്‌റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്ത്, അറബിക്കടലിൽ മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ (എംആർ-സാം) സിസ്‌റ്റത്തിന്റെ വിജയകരമായ പരീക്ഷണം നടത്തിയിരുന്നു. ഇസ്രായേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത എംആർ-സാം, സർഫേസ്-ടു-എയർ മിസൈലുകൾക്കും വ്യോമ ഭീഷണികൾക്കും എതിരെ വളരെ ഫലപ്രദമാണ്, ഏകദേശം 70 കിലോമീറ്റർ പരിധിയിൽ ഇന്റർസെപ്ഷൻ ശേഷിയുണ്ട് ഇവയ്ക്ക്.
ഉദ്യോഗസ്ഥരുടെ വാക്കുകൾ അനുസരിച്ച് നാവികസേന ഇതിനകം തന്നെ മിസൈൽ വിന്യാസത്തിൽ ഏർപ്പെട്ടിരുന്നു. "സമാധാനകാലത്ത് നിന്ന് പോരാട്ടത്തിലേക്ക് മാറാനുള്ള കഴിവ് ഏറ്റവും പുതിയ കപ്പൽവേധ മിസൈൽ പരീക്ഷണങ്ങൾ പ്രകടമാക്കി, അതേസമയം ബേസ് തുറമുഖങ്ങളിൽ പ്രവേശിക്കാതെ കടലിൽ തന്നെയായിരുന്നുവ" ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യുദ്ധക്കപ്പലുകളിൽ കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളും നീലഗിരി ക്ലാസ്, ക്രിവാക് ക്ലാസ് ഫ്രിഗേറ്റുകളും ഉൾപ്പെടുന്നു. നാവികസേനയുടെ ടാങ്കറുകൾ, അതിന്റെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, സമുദ്ര പട്രോൾ വിമാനം പി-8ഐകൾ എന്നിവയും അറബിക്കടലിൽ വിന്യസിച്ചിരിക്കുകയാണ്.
അറബിക്കടലിൽ പരീക്ഷണത്തിനുള്ള വിജ്ഞാപനം പാകിസ്ഥാൻ പുറത്തിറക്കിയിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. ഭീകരർ നടത്തിയ ആക്രമണത്തിൽ 26 സാധാരണക്കാരാണ് (അവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികൾ) കൊല്ലപ്പെട്ടത്.
അതിനിടെ ഏപ്രിൽ 26, 27 തീയതികളിൽ രാത്രിയിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ഇന്ത്യൻ സൈന്യം വേഗത്തിൽ തിരിച്ചടിച്ചു. ടുട്മാരി ഗാലി, റാംപൂർ സെക്‌ടറുകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലാണ് സംഭവം നടന്നതെന്നായിരുന്നു സൈനിക വൃത്തങ്ങൾ അറിയിച്ചത്.
പാകിസ്ഥാൻ പോസ്‌റ്റുകളിൽ നിൻ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയതായി ഇന്ത്യൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. സംഘർഷം ഒഴിവാക്കുന്നതിനായി ഉചിതമായ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈന്യം പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പഹൽഗാമിൽ ആക്രമണം വിതച്ച ഭീകരരെ ഭൂമിയുടെ അറ്റം വരെ പിന്തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഞായറാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ, കശ്‌മീർ മേഖലയുടെ പുരോഗതിയും ടൂറിസം വ്യവസായവും തകർക്കാനുള്ള തീവ്രവാദികളുടെ തീവ്രശ്രമമാണ് ഇ ആക്രമണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പഹൽഗാമിൽ ഭീകർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും വ്യാപകമായി തുടരുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications