കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് ബുക്കിംഗിന് തത്കാൽ സംവിധാനം: സൌകര്യം ഒറ്റ സിലിണ്ടറുള്ളവർക്ക് മാത്രം, ബുക്കിംഗ് എങ്ങനെ?

Google Oneindia Malayalam News

ദില്ലി: പാചക വാതകത്തിന് തത്കാൽ ബുക്കിംഗ് സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഒരു ഗ്യാസ് സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്കാണ് 'തത്കാൽ' ബുക്കിംഗ് സൗകര്യം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനിച്ചു. തത്കാലിന് കീഴിൽ ബുക്ക് ചെയ്യുന്ന സിലിണ്ടറുകൾ രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ ലഭിക്കും.

വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരംവിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം

2021 ജനുവരി 16 മുതൽ ഗ്രേറ്റർ ഹൈദരാബാദിന്റെ പരിധിക്കുള്ളിൽ ഒരു പരീക്ഷണാടിസ്ഥാനത്തിൽ തത്കാൽ ഗ്യാസ് ബുക്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. തെലങ്കാനയിൽ 'ശിലഭാരത ജീവനം' എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയിൽ ഫെബ്രുവരി 1 മുതൽ ഈ പദ്ധതി ആരംഭിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. എന്നിരുന്നാലും, 'സംക്രാന്തി ഉത്സവം' കണക്കിലെടുത്ത് ശനിയാഴ്ച മുതൽ ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിന് പിന്നാലെ ഈ പദ്ധതി മറ്റ് സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കും.

 indanegas-1581

ഗ്യാസ് സിലിണ്ടറിന്റെ 'തത്കാൽ' ബുക്കിംഗിനായി ഉപയോക്താക്കൾ 25 രൂപ അധികമായി നൽകേണ്ടതായി വരും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണിക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ ഗ്യാസ് സിലിണ്ടർ രണ്ട് മണിക്കൂറിനുള്ളിൽ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കും. തത്കാൽ വഴിയുള്ള ഗ്യാസ് ബുക്കിംഗിനായി ആപ്പ് ആരംഭിക്കാൻ ഐഒസി അധികൃതർ തയ്യാറെടുക്കുന്നു. ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓൺലൈൻ ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്നും ഐഒസി വ്യക്തമാക്കിയിട്ടുണ്ട്. സിലിണ്ടറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളും ഉപയോക്താക്കൾക്ക് നൽകും.

English summary
Indian Oil Corporation starts tatkal facility: Consumers can get gas cylinders within hours of booking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X