Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന നിമിഷം ട്രെയിന്‍ റദ്ദായി, ഐഐടി വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: വൈകി എത്തുന്ന ട്രെയിന്‍ കാത്ത് മണിക്കുറുകളോളം നമ്മളില്‍ പലരും റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു കാണും. അതുപോലെ തന്നെ യാത്രയ്ക്ക് റെഡി ആയി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിമ്പോള്‍ ട്രെയിന്‍ റദ്ദ് ചെയ്തുവെന്ന അനൗണ്‍സ്‌മെന്റും കേട്ട് നിരാശയോടെ തിരിച്ചും പോയിട്ടും ഉണ്ടാകും. ട്രെയിനിലെ ഫുഡിന് അമിത വില വാങ്ങുന്നതും വൃത്തിഹീനമായി ഫുഡ് ഉണ്ടാക്കുന്നതും അങ്ങനെ ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഒരുപാട് നെഗറ്റീവ് വാര്‍ത്ത നമ്മള്‍ കേട്ടുകാണും. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് പങ്കുവെയ്ക്കാനുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ കരുതലിനെക്കുറിച്ചാണ്... സംഭവം ഇങ്ങനെ.

കനത്ത മഴകാരണമായിരുന്നു ട്രെയിന്‍ റദ്ദാക്കിയത്. ഇതോടെ സത്യം ഗദ്വി ആകെ ആശങ്കയിലായി. എന്നാല്‍ അവിടെയാണ് നമ്മുടെ ഇന്ത്യന്‍ റെയില്‍വേയുടെ മാസ് ഇടപെടല്‍. യാത്ര മുടങ്ങിയ വിദ്യാര്‍ത്ഥിക്കായി ഇന്ത്യന്‍ റെയില്‍വേ കാര്‍ യാത്ര ഒരുക്കിനല്‍കി . മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയാണ് സത്യം ഗദ്വി. ഇന്ത്യന്‍ റെയില്‍വേ ഗുജറാത്തിലെ ഏക്താ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദര സ്റ്റേഷനിലേയ്ക്ക് രണ്ടുമണിക്കൂര്‍ കാര്‍ സേവനം ഒരുക്കിനല്‍കിയത്.

indian railway

ഏക്താ നഗറില്‍ നിന്നും വഡോദരയിലേയ്ക്കും അവിടെനിന്ന് ചെന്നൈയിലേയ്ക്കും പോകാനായിരുന്നു സത്യം ഗഡ്വി ട്രെയില്‍ ബുക്ക് ചെയ്തത്. എന്നാല്‍ മഴകാരണം ഏക്താ നഗറില്‍ നിന്നും വഡോദരയിലേക്കുള്ള റെയില്‍വേ പാളത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവസാന നിമിഷം അധികൃതര്‍ ട്രെയില്‍ റദ്ദാക്കുക ആയിരുന്നു. ഇതിന് പിന്നാലെയാണ് വഡോദരയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് ട്രെയിന്‍ കയറുന്നതിനായി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയ്ക്ക് കാര്‍ ഏര്‍പ്പാടാക്കി നല്‍കിയത്.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥി റെയില്‍വേ ഉദ്യാഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു രംഗത്തെത്തിയിരുന്നു, സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നന്ദി അറിയിച്ച് വിദ്യാര്‍ത്ഥി രംഗത്തു വന്നത്.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്

ഓരോ യാത്രക്കാര്‍ക്കും റെയില്‍വേ എത്രത്തോളം പ്രാധാന്യം നല്‍കുന്നെന്ന് തെളിയിക്കുന്നതാണ് ഇതെന്നാണ് സത്യം പറഞ്ഞത്. കനത്ത മഴ വകവയ്ക്കാതെ കാര്‍ ഡ്രൈവര്‍ കൃത്യസമയത്ത് തന്നെ സ്റ്റേഷനില്‍ എത്തിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+