അഞ്ജു ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചോ? ഇസ്ലാം മതം സ്വീകരിച്ചോ; മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ നിന്ന് പാകിസ്താനിലെത്തിയ അഞ്ജു എന്ന പെണ്‍കുട്ടി, ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാം മതം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അഞ്ജുവും, അവരുടെ കാമുകനും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് അഞ്ജുവിന്റെ കാമുകന്‍ നസ്രുല്ല പറഞ്ഞു.
ഞങ്ങള്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കോടതിയെ സമീപിച്ചത്, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അപകടമുള്ളത്‌കൊണ്ടാണ്. സുരക്ഷ നല്‍കാനാണ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷ അനുവദിച്ചിട്ടുണ്ട്. അഞജു വിദേശിയായത് കൊണ്ട് 50 പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നസ്രുല്ല പറഞ്ഞു.

പൊണ്ണത്തടി മാറ്റിയെടുക്കാം, കുഴിമടി മാറണം, തണ്ണിമത്തന്‍ കഴിച്ച് തുടങ്ങാം; പെട്ടെന്ന് മാറ്റം കാണാം
പാകിസ്താന്‍ അഞ്ജു ഇന്ത്യയില്‍ നിന്ന് വന്ന വിദേശിയാണ്. അതുകൊണ്ട് അവളുടെ ജീവന്‍ അപകടത്തിലാണ്. ഏത് നിമിഷവും അവള്‍ ആക്രമിക്കപ്പെടാം. ഇവിടെ പല തരത്തിലുള്ള ആളുകളുണ്ട്. അവളെ ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും നസ്രുല്ല പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നുവെന്ന് പറയുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് എന്റേതല്ല. അതെല്ലാം വ്യാജമായ അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജു തന്റെ അടുത്ത സുഹൃത്താണ്. അഞ്ജു ബുര്‍ഖ ധരിച്ചത്, ഇവിടത്തെ സമ്പ്രദായം അതായത് കൊണ്ടാണ്. അതിലൂടെ അവളെ ആരം തിരിച്ചറിഞ്ഞില്ല. അഞ്ജുവിനെ ആറും ഇസ്ലാമിലേക്ക് മതം മാറ്റിയിട്ടില്ല. അവളിപ്പോഴും ഹിന്ദു മതത്തിലാണ് വിശ്വസിക്കുന്നതെന്നും നസ്രുല്ല പറഞ്ഞു. അഞ്ജു എന്റെ ആത്മാര്‍ത്ഥ സുഹൃത്തായത് കൊണ്ട് പാകിസ്താന്‍ കാണാന്‍ വന്നതാണ്. സന്ദര്‍ശക വിസയിലാണ് അവള്‍ വന്നത്.
ഭര്‍ത്താവുമായി അഞ്ജുവിന് പ്രശ്‌നങ്ങളുണ്ടെന്ന് അറിയാം. അവരുടെ വിവാഹ മോചന നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം അഞ്ജുവിനെ വിവാഹം കഴിക്കണോ എന്നത് അവളുടെ തീരുമാനമാണ്. സമ്മതിച്ചാല്‍ വിവാഹം കഴിക്കും. എന്നാല്‍ ഇപ്പോള്‍ അവള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ഓഗസ്റ്റ് നാലിന് അഞ്ജുവിന്റെ വിസാ കാലാവധി അവസാനിക്കുമെന്നും നസ്രുല്ല വ്യക്തമാക്കി.
അതേസമയം അഞ്ജുവും ഇതേ കര്യങ്ങള്‍ തന്നെയാണ് പറയുന്നത്. പാകിസ്താന്‍ സന്ദര്‍ശിച്ചത്, ഇവിടത്തെ കാഴ്ച്ചകള്‍ കാണാനെന്ന് അഞ്ജു പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം പഖ്തൂന്‍ഖ്വ സ്വദേശിയായ നസ്രുല്ല അഞ്ജുവിനെ വിവാഹം കഴിച്ചുവെന്നും, ഫാത്തിമ എന്ന പേരിലാണ് ഇപ്പോള്‍ അവര്‍ അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇരുവരും തള്ളിയിരിക്കുന്നത്.
പിതാവ് ഗയാ പ്രസാദ് തോമസും അഞ്ജുവിനെതിരെ രംഗത്ത് വന്നു. തനിക്ക് അങ്ങനൊരു മകളില്ല. അവള്‍ ഞങ്ങള്‍ക്ക് മരിച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഗയാ പ്രസാദിന്റെ പ്രതികരണം അഞ്ജു മക്കളുടെ ഭാവി നശിപ്പിച്ചു. അവരെ കുറിച്ച് അവള്‍ ചിന്തിച്ചില്ല. അവള്‍ ആദ്യം വിവാഹ മോചനം നേടണമായിരുന്നു. ഇനി മക്കളെയും ഭര്‍ത്താവിനെയും ആരാണ് നോക്കുകയെന്നും പിതാവ് ചോദിച്ചു.












Click it and Unblock the Notifications