മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നുവെന്ന് സര്‍വേ, മിശ്ര വിവാഹത്തിലടക്കം എതിര്‍പ്പ്
ദില്ലി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നല്ല രീതിയിലുണ്ടെന്ന് വിവിധ മതവിഭാഗങ്ങള്‍. മതപരമായ സഹിഷ്ണുണതയില് വിശ്വസിക്കുന്നതായും ഇവര്‍ പറയുന്നു. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇത്രയൊക്കെയാണെങ്കില്‍ മത വിഭജനം ഇന്ത്യയില്‍ ശക്തമാണ്. മറ്റ് മതങ്ങളില്‍ നിന്ന് വേര്‍പ്പെട്ട് ജീവിക്കാന്‍ ഓരോ മതങ്ങളും താല്പര്യപ്പെടുന്നു എന്നാണ് സര്‍വേ പറയുന്നത്. 91 ശതമാനം ഹിന്ദുക്കളും അവര്‍ക്ക് മതസ്വാതന്ത്ര്യമുണ്ടെന്നാണ് കരുതുന്നത്. അതില്‍ തന്നെ 85 ശതമാനം പേര് മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കേണ്ടത് യഥാര്‍ത്ഥ ഇന്ത്യക്കാരനായിരിക്കാന്‍ അത്യാവശ്യമാണെന്നും പറയുന്നു.

അതേസമയം മറ്റ് മതവിഭാഗക്കാരും ഇതേ അളവില്‍ തന്നെ കാര്യങ്ങളെ കാണുന്നുണ്ട്. 89 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ മതത്തില്‍ വിശ്വസിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നാണ് കരുതുന്നത്. സിഖുകള്‍ക്കിടയില്‍ ഇത് 82 ശതമാനവും ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ 93 ശതമാനവും ജൈന വിഭാഗത്തില്‍ ഇത് 85 ശതമാനവുമാണ്. 78 ശതമാനം മുസ്ലീങ്ങളും മതപരമായ സഹിഷ്ണുത ഇന്ത്യക്കാരനായിരിക്കുന്നതിലെ നിര്‍ണായക ഘടകമാണെന്ന് വ്യക്തമാക്കി. മുസ്ലീങ്ങളുടെ മതപരമായ അടയാളപ്പെടുത്തല്‍ കൂടിയാണ് സഹിഷ്ണുതയെന്നും 79 ശതമാനം പറഞ്ഞു. 77 ശതമാനം ഹിന്ദുക്കളും കര്‍മത്തില്‍ വിശ്വസിക്കുന്നവരാണ്. 81 ശതമാനം ഹിന്ദുക്കളും 32 ക്രിസ്ത്യാനികളും ഗംഗയില്‍ ശുദ്ധിവരുത്തുന്നതില്‍ വിശ്വസിക്കുന്നവരാണ്.
അതേസമയം സങ്കുചിത ചിന്താഗതികള്‍ ഇപ്പോഴും മതത്തിനുള്ളില്‍ ശക്തമാണെന്ന് സര്‍വേ പറയുന്നു. സുഹൃദ് വലയം മുതല്‍ മിശ്രവിഭാഗം വരെയുള്ളതിനെ മതത്തിനുള്ളില്‍ നിന്ന് എതിര്‍പ്പ് ശക്തമാണ്. അതോടൊപ്പം മറ്റ് മതക്കാരെ അയല്‍വാസി ലഭിക്കാനും ഒരു മതക്കാരും ഇഷ്ടപ്പെടുന്നില്ല. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ തന്റെ അതേ മതമാണ് ഭൂരിഭാഗം പേരും നോക്കുന്നത്. വെറും 13 ശതമാനം ഇന്ത്യക്കാര്‍ക്കാണ് വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള ആത്മസുഹൃത്തുക്കള്‍ ഉള്ളത്. 47 ശതമാനം ഹിന്ദുക്കളും പറയുന്നത് അവരുടെ അതേ മതക്കാരാണ് സുഹൃത്തുക്കളായിട്ടുള്ളതെന്നാണ്. 44 ശതമാനം മുസ്ലീങ്ങളും ഇതേ കാഴ്ച്ചപ്പാടില്‍ തന്നെയാണ്. ബാക്കിയെല്ലാം മതവിഭാഗക്കാരും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.
മിശ്രവിവാഹത്തിന് 67 ശതമാനം ഹിന്ദുക്കള്‍ എതിരാണ്. മുസ്ലീങ്ങളില്‍ 80 ശതമാനവും ഇതിനെ എതിര്‍ക്കുന്നു. മറ്റ് മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം കഴിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികളും ബുദ്ധിസ്റ്റുകളും ഇക്കാര്യത്തില്‍ കുറച്ച് പിന്നിലാണ്. 37 ശതമാനം ക്രിസ്ത്യാനികളും 46 ശതമാനം ബുദ്ധമതക്കാരും മാത്രമേ ഇതിനെ എതിര്‍ക്കുന്നുള്ളൂ. അതേസമയം മറ്റ് മതക്കാരെ അയല്‍വാസികളായി വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഏത് വിഭാഗം വരണമെന്നതില്‍ എതിര്‍പ്പുകള്‍ പറയുന്നവരുണ്ട്.
57 ശതമാനം ഹിന്ദുക്കള്‍ പറയുന്നത് മുസ്ലീങ്ങള്‍ അയല്‍വാസികളായി വരുന്നതിനെ അംഗീകരിക്കുന്നുവെന്നാണ്. എന്നാല്‍ 36 ശതമാനം ഹിന്ദുക്കള്‍ താല്പര്യമില്ലെന്ന വാദത്തിലാണ്. ക്രിസ്ത്യാനികള്‍ അയല്വാസികളാവുന്നതിനെ 59 പേര് അംഗീകരിക്കുമ്പോള്‍ 31 ശതമാനം എതിര്‍ക്കുന്നു. ജൈന വിഭാഗത്തിലെ 54 ശതമാനം മുസ്ലീം അയല്‍വാസിയെ അംഗീകരിക്കുന്നില്ല. 47 ശതമാനം ക്രിസ്ത്യാനികളെ പറ്റില്ലെന്നാണ് പറയുന്നത്. ബുദ്ധമതക്കാര്‍ക്കിടയില്‍ ഇത് നേരെ തിരിച്ചാണ്. 80 ശതമാനം പേരും മുസ്ലീങ്ങളെയോ മറ്റ് മതസ്ഥരെയോ അയല്‍വാസികളായി അംഗീകരിക്കാന്‍ തയ്യാറാണ്. ഹിന്ദുക്കളെ അംഗീകരിക്കാന്‍ 89 ശതമാനംപേരും തയ്യാറാണ്. മുസ്ലീങ്ങളില്‍ 78 ശതമാനവും ഹിന്ദുക്കളെ അയല്‍വാസികളായി അംഗീകരിക്കാന്‍ തയ്യാറാണ്.
Recommended Video
2019ല്‍ ബിജെപിക്ക് വോട്ട് ചെയ്ത ഹിന്ദുക്കളില്‍ 51 ശതമാനം മാത്രമാണ് മുസ്ലീങ്ങളെ അംഗീകരിക്കാന്‍ തയ്യാറായത്. 53 ശതമാനം ക്രിസ്ത്യാനികളെ അംഗീകരിക്കാന്‍ തയ്യാറായത്. അതേസമയം ദക്ഷിണേന്ത്യയില്‍ ഈ കണക്കുകള്‍ വ്യത്യസ്തമാണ്. മതപരമായ സഹവര്‍ത്തിത്വവും മിശ്ര വിവാഹവും ദക്ഷിണേന്ത്യയില്‍ കൂടുതല്‍ പ്രകടമാണ്. ഒരേ മതക്കാരാണ് സുഹൃത്തുക്കളെന്ന് വെറും 29 ശതമാനമാണ് പറഞ്ഞത്. 31 ശതമാനത്തിനും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഹിന്ദുക്കളാണ്. 19 ശതമാനം മുസ്ലീങ്ങള്‍ക്ക് മാത്രമാണ് മുസ്ലീം സുഹൃത്തുക്കള്‍ മാത്രമുള്ളത്. ഹിന്ദുവായിരിക്കേണ്ടത് യഥാര്‍ത്ഥ ഇന്ത്യക്കാരനായിരിക്കാന്‍ ആവശ്യമാണെന്ന് 64 ശതമാനം പേരാണ് പറഞ്ഞത്. അതോടൊപ്പം ഹിന്ദി പറയുന്നതാണ് ഇന്ത്യക്കാരനെന്ന് അടയാളപ്പെടുത്തുന്നതെന്ന് 59 ശതമാനം ഹിന്ദുക്കളും വിശ്വസിക്കുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications