Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മാണ മേഖല തകര്‍ന്നടിഞ്ഞു, തൊഴിലുമില്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അപകടത്തിലെന്ന് റിപ്പോര്‍ട്ട്

മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിലച്ചെന്നാണ് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തിന്റെ വളര്‍ച്ച അപകടാവസ്ഥയിലാണെന്ന് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചികയുടെ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇന്ത്യയുടെ നിര്‍മാണ മേഖല തകര്‍ന്നടിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എംപിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണ മേഖല കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കണമെങ്കില്‍ വളരെയധികം കഷ്ടപ്പെടേണ്ടിവരുമെന്നാണ് സൂചന.

1

മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിലച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തൊഴിലാളികള്‍ തൊഴില്‍രഹിതരായെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരിയില്‍ നിര്‍മാണ മേഖല 52.1 ശതമാനത്തിലായിരുന്നു. ഇത് 51 ആയിട്ടാണ് മാര്‍ച്ചില്‍ കുറഞ്ഞത്. അതായത് ഇന്ത്യയില്‍ കഴിഞ്ഞ മാസം വന്‍കിട നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. നോട്ടുനിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിത്. അന്‍പതിന് മുകളിലാണ് തൊഴില്‍ സൂചിക എന്നത് സര്‍ക്കാരിന് ആശ്വാസമേകുന്നുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

2

ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ തൊഴില്‍ സൂചിക ഇത്ര കുറഞ്ഞ നിലയിലെത്തുന്നത്. പ്രത്യേകിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം. സ്റ്റീലും അലൂമിനിയവും അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ ഇതിന് താരിഫ് ചുമത്താന്‍ തീരുമാനിച്ചത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കയറ്റുമതി 0.4 ശതമാനത്തിന്റെ ഇടിവും ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം ബിസിസനസ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ വേതനത്തില്‍ കാര്യമായ കുറവ് വരുത്തിയത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+