മലേഷ്യയുടെ പാമോയില്‍ വേണ്ട... വ്യാപാരികള്‍ തുറന്ന് പ്രഖ്യാപിച്ചു, കശ്മീരില്‍ തുറന്ന പോര്!!
ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യയുടെ നടപടിക്കെതിരെ വ്യാപാരികള്‍ തുറന്ന പോരാട്ടം നടത്തുന്നു. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി പൂര്‍ണമായും വേണ്ടെന്ന് വെക്കുകയാണ് വ്യാപാരികള്‍. സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. മറ്റ് വ്യാപാരികളിലേക്കും ഈ നിര്‍ദേശം എത്തിക്കും. ഇന്ത്യയുടെ സസ്യ എണ്ണ വ്യാപാര സംഘടന എല്ലാ അംഗങ്ങള്‍ക്കും ഈ നിര്‍ദേശം നല്കി കഴിഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ജനതയുടെ വികാരത്തെ മലേഷ്യയെ ഹനിച്ചെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ദേശീയ വിഷയങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്ന് തെളിയിക്കാനാണ് ഈ തീരുമാനം. മലേഷ്യയുടെ ഇറക്കുമതികള്‍ ഏറ്റവുമധികം വരുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1.63 മില്യണിന്റെ പാമോയിലാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സസ്യ എണ്ണ മലേഷ്യയുടെ ജിഡിപിയുടെ 2.8 ശതമാനത്തെ നിര്‍ണയിക്കുന്ന ഘടകതമാണ്.
പാമോയില്‍ കമ്പനികളുടെ ഓഹരികള്‍ മലേഷ്യയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. മലേഷ്യയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിക്കാനാണ് തീരുമാനമെന്ന് വ്യാപാര സംഘടന പ്രസിഡന്റ് അതുല്‍ ചതുര്‍ദവേദി പറഞ്ഞു. മലേഷ്യയില്‍ നിന്നുള്ള സസ്യ എണ്ണ തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ് സംഘടന. സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വരുന്നത് വരെ ഇങ്ങനെ തുടരും.
അതേസമയം പ്രതിഷേധ നടപടി സ്വന്തം താല്പര്യപ്രകാരമാണെന്ന് ചതുര്‍വേദി പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി ഇത്തരം തീരുമാനം വന്നിട്ടില്ല. ഇന്ത്യയുടെ വ്യാപാര മന്ത്രാലയം ഇത്തരം ചോദ്യങ്ങളെ അവഗണിക്കുകയാണ്. നേരത്തെ ഇന്ത്യയില്‍ നിന്നും പഞ്ചസാരയുടെയും പോത്തിറച്ചിയുടെയും ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് മലേഷ്യ നേരത്തെ പറഞ്ഞിരുന്നു. ഇത് പ്രശ്നം പരിഹരിക്കാനുള്ള നീക്കമായിട്ടാണ് കണ്ടിരുന്നത്. ഇന്ത്യയെ ഈ നീക്കം ബാധിക്കുമെന്നാണ് മലേഷ്യന്‍ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ മറ്റ് മാര്‍ഗങ്ങള്‍ അറിയാമെന്ന് ഇന്ത്യ വ്യാപാരികള്‍ പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications