ശത്രുക്കളെ നിഗ്രഹിക്കാൻ ഇന്ത്യയുടെ 'സുദർശന ചക്രം'; നൂതന തദ്ദേശീയ പ്രതിരോധ സംവിധാനം പ്രഖ്യാപിച്ച് മോദി
ന്യൂഡൽഹി: രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രതിരോധ മേഖലയിലെ നിർണായക ചുവടുവെപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി മിഷൻ സുദർശൻ ചക്രത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 103 മിനിറ്റ് നീണ്ടുനിന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചത്.
2035ഓടെ 'സുദർശൻ ചക്ര' പ്രവർത്തനക്ഷമമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വരാൻ പോവുന്ന മാറ്റങ്ങളുടെ ആദ്യപടിയായാണ് സുദർശന ചക്ര ദൗത്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളിൽ നിന്ന് അത്യാധുനിക സാങ്കേതിക കവചം രാജ്യത്തെ സംരക്ഷിക്കും എന്നതാണ് പ്രത്യേകത.

ഇസ്രയേലിന്റെ അയേൺ ഡോം പോലെ ഇന്ത്യയുടെ തദ്ദേശീയ സുരക്ഷാ കവചമായി സുദർശന ചക്രം പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 'മിഷൻ സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന ഇരുമ്പ് താഴികക്കുടം പോലുള്ള പ്രതിരോധ സംവിധാനം ഇന്ത്യ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. സിവിലിയൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി ഇത് രൂപകൽപ്പന ചെയ്യും' എന്നായിരുന്നു മോദി പറഞ്ഞത്.
ഹിന്ദു മത വിശ്വാസ പ്രകാരം സുദർശന ചക്രം നീതി, സമയം, പ്രപഞ്ചശക്തി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാൻ ശ്രീകൃഷ്‌ണന്റെ ആയുധമായിരുന്നു. അതിന്റെ പേരിലാണ് ഇന്ത്യയുടെ സുരക്ഷാ കവചം അറിയപ്പെടുക. ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായുള്ള നിർണായക നീക്കങ്ങളിൽ ഒന്നാണ് സുദർശന ചക്രത്തിന്റെ നിർമ്മാണം.
ആത്മനിർഭർ ഭാരതിന് സുദർശൻ ചക്രം ഒരു വലിയ പ്രോത്സാഹനമായിരിക്കും, കൂടാതെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പരിവർത്തനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ, 2035 ആകുമ്പോഴേക്കും ഇന്ത്യ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് മോദി പറയുകയുണ്ടായി.
'ഭഗവാൻ കൃഷ്‌ണന്റെ സുദർശന ചക്രത്തിന്റെ പാതയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കായി, നമ്മുടെ കഴിവുകൾ നവീകരിക്കുന്നത് തുടരും. അടുത്ത 10 വർഷത്തിനുള്ളിൽ, അത് തന്ത്രപ്രധാനമായ ഒരു സ്ഥലമായാലും, ഒരു സിവിലിയൻ പ്രദേശമായാലും, നമ്മുടെ വിശ്വാസ കേന്ദ്രമായാലും, ഏത് ആക്രമണത്തെയും ചെറുക്കാൻ ഒരു 'രാഷ്ട്രീയ സുരക്ഷാ കവച്' നിർമ്മിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' മോദി ചെങ്കോട്ടയിൽ വച്ച് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആധുനിക ആയുധ സംവിധാനവും ഇന്ത്യയിൽ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും തദ്ദേശീയമായ പ്രതിരോധ സംവിധാനമായിരിക്കും ഇത്. 'ഈ ശക്തമായ സംവിധാനം തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുക മാത്രമല്ല, തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കുകയും ചെയ്യും' മോദി കൂട്ടിച്ചേർത്തു.
അടുത്തിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുണ്ടായ സംഘർഷത്തിൽ നിർണായകമായത് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 പ്രതിരോധ സംവിധാനമാണ്. റഷ്യയിൽ നിന്ന് അത് വാങ്ങിയ ശേഷം ഇന്ത്യ നവീകരിച്ച പതിപ്പാണ് യുദ്ധത്തിൽ കൃത്യമായ മേൽക്കൈ ഇന്ത്യൻ സൈന്യത്തിന് ലഭിക്കാൻ കാരണമായത്.
അതിന്റെ ചുവടുപിടിച്ചാണ് പ്രതിരോധ സംവിധാനത്തിൽ ഇന്ത്യ തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ വിറളിപൂണ്ട പാകിസ്ഥാൻ ഇന്ത്യയിലെ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടിരുന്നു. വരാനിരിക്കുന്ന കാലത്ത് ഇത്തരം ആക്രമണങ്ങളെ തടയുകയാണ് സുദർശന ചക്രം പോലെയുള്ള സംവിധാനങ്ങളിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications