ഭിന്നശേഷിയുള്ള ആൺകുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു; ഇൻഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ
ഡൽഹി: ഭിന്നശേഷിയുള്ള ആൺകുട്ടിയെ വിമാനത്തിൽ കയറാൻ അനുവദിക്കാത്ത കാരണത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് സ്പെഷ്യൽ കുട്ടിയോട് മോശമായി പെരുമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡി ജി സി എ) ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തിയത്.
മോശമായ രീതിയിലാണ് ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയോട് പെരുമാറിയത്. ഇത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡി ജി സി എ അറിയിച്ചു.

'കുറച്ചുകൂടി നല്ല പെരുമാറ്റം നടത്തിയെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നു. കുട്ടിയെ ശാന്തനാക്കാൻ ഇതിലൂടെ കഴിഞ്ഞേനെ. മാത്രമല്ല, യാത്രക്കാരെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞ കഠിനമായ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു.'' - ഡി ജി സി എ പ്രസ്താവനയിൽ വ്യക്തമാക്കി.
എയർലൈൻ ജീവനക്കാർ സാഹചര്യത്തിനൊപ്പം നിൽക്കുന്നതിൽ പരാജയപ്പെട്ടു. ഈ പ്രക്രിയയിൽ സിവിൽ ഏവിയേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും പ്രസ്താവനയിൽ പറയുന്നു. എയർലൈൻസിന് 5 ലക്ഷം രൂപ പിഴ ചുമത്താൻ ഇതിന് പിന്നാലെയാണ് തീരുമാനിച്ചത്. ഇത്തരം, സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് റെഗുലേറ്റർ കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയെ വിമാനത്തിൽ കയറ്റാൻ ഗ്രൗണ്ട് സ്റ്റാഫ് വിസമ്മതിച്ചത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിന് പിന്നാലെ ആയിരുന്നു അന്വേഷണം നടത്താൻ ഏവിയേഷൻ റെഗുലേറ്ററി തീരുമാനിച്ചത്. മേയ് ഏഴിനായിരുന്നു സംഭവം. റാഞ്ചി വിമാനത്താവളത്തില ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചിക്കുകയായിരുന്നു.
കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോ വ്യക്തമാക്കിരുന്നു. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കു തർക്കം ഉണ്ടായി. വിമാനത്താലളത്തിലെ യാത്രക്കാരിയായ മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പൊതു ജനത്തെ അറിയിച്ച് രംഗത്ത് വന്നത്.
ഈ ഫെയ്സ്ബുക്ക് വൈറൽ ആയി മാറുകയായിരുന്നു. ഇൻഡിഗോ മാനേജർ മറ്റ് യാത്രക്കാരോട് കുട്ടി പരിഭ്രാന്തി ഉണ്ടെന്ന് പറഞ്ഞതായി വൈറൽ കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച കുടുംബത്തെ പറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് മിസ് ഗുപ്ത പോസ്റ്റിൽ വ്യക്തമാക്കുന്നു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
അതേസമയം, എയർലൈൻസ് ജീവനക്കാരുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ എയർലൈൻസ് സി ഇ ഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ജീവനക്കാരിൽ നിന്നുളള ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയുന്നതല്ല. നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications