Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളുകൊണ്ടൊന്നും ഒതുങ്ങില്ല; മധുരപ്പതിനാറിന്റെ ഓഫറുമായി യാത്രക്കാരെ കയ്യിലെടുക്കാന്‍ ഇന്‍ഡിഗോ

ട്രോളുകൊണ്ടൊന്നും ഒതുങ്ങില്ല; മധുരപ്പതിനാറിന്റെ ഓഫറുമായി യാത്രക്കാരെ കയ്യിലെടുക്കാന്‍ ഇന്‍ഡിഗോ

വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരുപേരാണ് ഇന്‍ഡിഗോ. പ്രത്യേകിച്ചൊരു പരിചയപ്പെടുത്തല്‍ ഇന്‍ഡിഗോയ്ക്ക് നിലവില്‍ ആവശ്യം ഇല്ല. അത്രമാത്രം തവണ നമ്മള്‍ ആ പേര് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് പ്രതിഷേധം തുടങ്ങിയത് മുതല്‍ ഒടുവില്‍ ഇപി ജയരാജന് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതുവരെയുള്ള കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞതാണ്.

മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തെക്കാള്‍ ഇപി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഇന്‍ഡിഗോ ' എയറിലായത്' ഒപ്പം ഇപിക്കെതിരെയും ട്രോളുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും വലിയ വില നല്‍കാതെ ഇന്‍ഡിഗോ പറക്കുകയാണ്. ഇപ്പോള്‍ ഇന്‍ഡിഗോയുടെ യാത്രക്കാര്‍ക്ക് നല്‍കാന്‍ പോകുന്ന ഓഫര്‍ ആണ് ചര്‍ച്ചയില്‍.

1

ഉപഭോക്താക്കള്‍ക്കായി സ്‌പെഷ്യല്‍ 'സ്വീറ്റ് 16' ആനിവേഴ്‌സറി സെയില്‍ അവതരിപ്പിച്ചാണ് ഇപ്പോൾ ഇന്‍ഡിഗോ എയര്‍ലൈന്‍ സ്റ്റാർ ആയിരിക്കുന്നത്. ഇൻഡി​ഗോ വിമാനസര്‍വീസ് പതിനാറ് കൊല്ലം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗം ആയാണ് ഓഫര്‍. ആഭ്യന്തരസര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് 1,616 രൂപയില്‍ ആരംഭിക്കും. 2022 ഓഗസ്റ്റ് 18 മുതല്‍ 2023 ജൂലായ് 16 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് നിരക്കിളവ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും ഓഫറിനെ കുറിച്ചു് അറിയിപ്പുണ്ട്. ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ടിക്കറ്റ് വില്‍പന.

2

യാത്രകള്‍ക്കൊരുങ്ങുന്നുവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാനിടയുള്ളതിനാല്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അവരുടെ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നും 1,616 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി ചീഫ് സ്ട്രാറ്റജി ആന്‍ഡ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

3

ഞങ്ങളുടെ മധുരപ്പതിനാറിൽ , ഞങ്ങൾ നിങ്ങൾക്കായി മധുരം നിറഞ്ഞ ഡീൽ അവതരിപ്പിക്കുന്നു. ₹1,616* മുതൽ ആരംഭിക്കുന്ന നിരക്കുകളോടെ നിങ്ങളുടെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുക. കാത്തിരിക്കരുത്, 2022 ഓഗസ്റ്റ് 18-നും 2023 ജൂലൈ 16-നും ഇടയിലുള്ള യാത്രകൾക്ക് 2022 ഓഗസ്റ്റ് 5 വരെ മാത്രമേ ഓഫർ സാധുതയുള്ളൂ, ട്വീറ്റിൽ പറയുന്നു.

4

ഇപി ജയരാജനുമായുള്ള വിവാ​ദത്തിൽ ഇപിക്ക് പരോക്ഷമായി മറുപടി നൽകിയ ഇൻഡി​ഗോയുടെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ ഴാൈറലായിരുന്നു. പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇൻഡി​ഗോ മറുപടി നൽകിയത്. വിവാ​ദത്തിന് പിന്നാലെ താനിനി ഇൻഡി​ഗോയുടെ വിമാനത്തിൽ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. 'ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.' എന്നായിരുന്നു ഇൻഡി​ഗോ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് ജയരാജൻ പറഞ്ഞിരുന്നു. ഇൻഡി​ഗോ മോശം കമ്പനി‌ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ഇൻഡിഗോയുടെ ഫേസ്ബുക്ക് പേജിന് താഴെ മലയാളികൾ ട്രോളുമായി പൊങ്കാലയിട്ടിരുന്നു.

പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മ‍ഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+