ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി: ഒഴിവായത് വന്‍ അപകടം
ഗുഹാവത്തി: ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. അസമിലെ ജോറത്ത് വിമാനത്താവളത്തിലാണ് വന്‍ അപകടം മുടിനാരിഴക്ക് ഒഴിഞ്ഞുമാറിയത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊൽക്കത്തയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. റെണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനത്തിന്റെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞു പോവുകയും ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കുന്നത്. "ജോർഹാട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 'ഫ്ലൈറ്റ് 6E-757' വീണ്ടും പാർക്കിങ് ഏരിയയിലേക്ക് മടങ്ങി. വിമാനം പുറപ്പെടുമ്പോൾ, പ്രധാന ചക്രങ്ങളിലൊന്ന് റണ്‍വേയോട് ചേർന്നുള്ള പുല്ലിന് മുകളിലൂടെ ഭാഗികമായി ഓടിയതായി പൈലറ്റിന് നിർദേശം ലഭിച്ചു,"- ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

അസമിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് വിമാനത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്ലില്‍ പതിഞ്ഞ് കിടക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications