ഇന്‍ഡിഗോക്ക് വീണ്ടും പണികിട്ടി; നോസ് വീലിന് തൊട്ടടുത്ത് കാര്‍, വിമാനം റദ്ദാക്കി
ന്യൂദല്‍ഹി: വിമാനത്തിന്റെ നോസ് വീലിന് (മുന്‍വശത്തെ ചക്രം) സമീപം കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് പട്നയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം റദ്ദാക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐ ജി ഐ) വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടെണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആണ് ഇന്‍ഡിഗോ യാത്ര തടസപ്പെടുത്തിയത്. വിമാനത്തിന്റെ നോസ് വീല്‍ ഇടിക്കുന്നതില്‍ നിന്ന് കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി ഐ ജി ഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ലാണ് വിമാനം പാര്‍ക്ക് ചെയ്തിരുന്നത്. കാര്‍ എങ്ങനെയാണ് അവിടെ എത്തിയതെന്ന് വ്യക്തമല്ല. കാര്‍ ഡ്രൈവര്‍ അബദ്ധത്തില്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.
ഡ്രൈവര്‍ മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചിരുന്നു എന്നും ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതായു അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ) അന്വേഷിക്കും.
വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നും വ്യോമയാന വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ഷെഡ്യൂള്‍ ചെയ്തത് പ്രകാരം മറ്റൊരു വിമാനം പട്നയിലേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
യാത്ര തടസപ്പെട്ടത് ഒഴിച്ച് വിമാനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടില്ല എന്നും പകര ഏര്‍പ്പെടുത്തിയ വിമാനം നിശ്ചിത സമയത്ത് പട്നയിലേക്ക് യാത്ര തിരിച്ചു എന്നും ഇന്‍ഡിഗോ വക്താവ് അറിയിച്ചു. പറന്നുയരുന്നതിന് മുമ്പ് റണ്‍വേയില്‍ തെന്നി മാറിയതിനെ തുടര്‍ന്ന് ജൂലായ് 28 നാണ് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കേണ്ടി വന്നത്.
അസമിലെ ജോര്‍ഹത് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനയാത്രക്കാരന്‍ തന്റെ കയ്യില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ജൂലായ് 21 ന് മറ്റൊരു ഇന്‍ഡിഗോ വിമാനവും റദ്ദാക്കേണ്ടി വന്നിരുന്നു.
അതിനിടെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 150 ഓളം വിമാനസര്‍വീസുകള്‍ മുടങ്ങിയതായി കേന്ദ്ര വ്യോമമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications