ഇന്‍ഡോര്‍ ക്ഷേത്രത്തിലെ അപകടം; മരണസംഖ്യ 35, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ത്തട്ട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ അപകടത്തില്‍പ്പെട്ട് 35 പേര് മരിച്ചു എന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് എന്നും ഇന്‍ഡോര്‍ കളക്ടര്‍ ഇളയ രാജ ടി. അറിയിച്ചു. മരിച്ചവരില്‍ ഏറെയും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ് എന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് കിണറിന്റെ പടവ് തകര്‍ന്ന് വീണ് അപകടമുണ്ടായത്. വളരെ പുരാതനമായ കിണര്‍ ആണിത്. രാമനവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കിണറിന്റെ മേല്‍ക്കൂരയില്‍ നിരവധി പേര് കയറിയിരുന്നു. ഇതിന്റെ ഭാരം താങ്ങാനാവാതെ സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു. 14 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നും കളക്ടര്‍ അറിയിച്ചു.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
അതിനിടെ ഒരാളെ കാണാതായതായും കളക്ടര്‍ വ്യക്തമാക്കി. രണ്ട് പേര് ചികിത്സയ്ക്ക് ശേഷം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങി എന്നും കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ട് 18 മണിക്കൂര്‍ പിന്നിടുകയാണ്. എന്‍ ഡി ആര് എഫിന്റേയും എസ് ഡി ആര് എഫിന്റേയും 75 സൈനികര്‍ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി, ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചു. ഇന്‍ഡോറിലെ ദുരന്തത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും ദുരിത ബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും കളക്ടര്‍ വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications