അമ്മ കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ നവജാത ശിശു മടിയില്‍ നിന്ന് വീണു മരിച്ചു
ബറെയ്‌ലി: ഉത്തര്‍പ്രദേശില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതിനിടെ മടിയില്‍ നിന്ന് വീണ് നവജാത ശിശു മരിച്ചു. സഹോദരിയുടെ വീട്ടില്‍ പോയശേഷം തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപതെട്ടുകാരിയാണ് ആക്രമിക്കപെട്ടത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പതിനാലു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കൂടാതെ മറ്റ് രണ്ട് കുട്ടികളും യുവതിയുടെ കൂടെ ഉണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
ലോകം വനിതാദിനം ആഘോഷിക്കുന്ന ദിവസമായിരുന്നു ദില്ലിയില്‍ ബസില്‍ അരങ്ങേറിയതിനു സമാനമായ സംഭവം നടന്നത്. ഡ്രൈവറെയും കണ്ടക്ടറെയും പ്രതിരോധിക്കുന്നതിനിടയിലാണ് കുഞ്ഞ് നിലത്ത് വീണ് മരിച്ചത്. പിന്നീട് സ്ത്രീയെ ഇറക്കി വിട്ടശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സുമായി കടന്നു കളഞ്ഞു. പോലീസ് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications