Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല'; നവജ്യോത് സിംഗ് സിദ്ദുവിനെതിരെ പടയൊരുക്കവുമായി നേതാക്കൾ

ചണ്ഡീഗഡ്; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ 77 സീറ്റ് വാങ്ങി അധികാരത്തിലേറിയ കോൺഗ്രസിന് ഇക്കുറി പഞ്ചാബിൽ ലഭിച്ചത് വെറും 20 ൽ താഴെ സീറ്റുകളാണ്. രണ്ടാം നിയമസഭ അങ്കത്തിനിറങ്ങിയ ആം ആദ്മി 90 ഓളം സീറ്റുകൾ നേടിയാണ് ഭരണം പിടിച്ചത്. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും ആം ആദ്മി വലിയ നേട്ടമുണ്ടാക്കിയെന്നതാണ് പാർട്ടി ക്യാമ്പുകളെ ഞെട്ടിക്കുന്നത്.

'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്

അതേസമയം കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കലാപക്കൊടി ഉയർത്തുകയാണ് നേതാക്കൾ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രതികരണവും നേതാക്കളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.

1


മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺ ജിത്ത് സിംഗ് ചന്നിയെ ഉയർത്തിക്കാട്ടിയതോടെയാണ് താൻ മാറി നിന്നതെന്ന തരത്തിലായിരുന്നു നവജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചത്. ഇതാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും താര പ്രചാരകനുമായ അദ്ദേഹത്തിന് പാർട്ടിയിലെ എല്ലാ വിഭാഗങ്ങളേയും ഒത്തുകൊണ്ടുപാകോനുള്ള ഉത്തരവാദിത്തം ഇല്ലേയെന്നാണ് നേതാക്കൾ ചോദിക്കുന്നത്. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ഉദാസീന സമീപനമാണ് അദ്ദേഹം പുലർത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

2

പാർട്ടിയിൽ ഉടനടി പൊളിച്ചെഴുത്ത് വേണമെന്നും ഇതേ നിലയിൽ മുന്നേട്ട് പോകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കമാന്റിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ. സമാനതകൾ ഇല്ലാത്ത തകർച്ചയാണ് പാർട്ടി നേരിട്ടത്. കാര്യങ്ങൾ പഠിക്കുകയും വിശകലനം ചെയ്ത് മുന്നോട്ട് പോകുകയും വേണം, സിദ്ദുവിന് തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും കൈയ്യൊഴിയാൻ സാധിക്കില്ല, നേതാക്കൾ പറയുന്നു. അതേസമയം പാർട്ടിയുടെ പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

3

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ നേതാക്കൾ പരസ്പരം വിഴുപ്പലക്കൽ തുടങ്ങിയിട്ടുണ്ട്. പാർട്ടിക്ക് ഭരണ തുടർച്ച ലഭിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയതിൽ മുതിർന്ന നേതാവ് സുനിൽ ജാഖറിന് പങ്കുണ്ടെന്നാണ് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ ആരോപിച്ചത്. എന്നാൽ 2017 ൽ തന്നെ മന്ത്രിയാക്കിയതിൽ ജാഖറിന് നന്ദി പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രൺധാവയ്ക്കെതിരെ നേതാക്കൾ തിരിച്ചടിച്ചത്.
അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയതോടെ സുനിൽ ജാഖർ നടത്തിയ പ്രസ്താവനകൾ ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാൻ കാരണമായെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഹിന്ദുക്കൾ അവഗണിക്കപ്പെട്ടുവെന്ന പരാമർശമായിരുന്നു ജാഖർ നടത്തിയത്. ശക്തനായ നേതാക്കളുടെ അഭാവമാണ് തിരിച്ചടിയുടെ ആക്കം കൂട്ടിയതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

4


അതേസമയം ചരൺ ജിത്ത് സിംഗ് ചന്നി ക്യാമ്പിലും പൊട്ടിത്തെറി തുടങ്ങി. തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ചവർ സിദ്ദുവിനെതിരെയാണ് രംഗത്തെത്തിയത്. സർക്കാരിനെതിരെ സിദ്ദു നടത്തിയ പരസ്യ പ്രസ്താവനകളും വിമർശനങ്ങളുമാണ് ആം ആദ്മിക്ക് സംസ്ഥാത്ത് വഴിയൊരുക്കിയതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

5


ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന്റെ പരാജയത്തിലേക്ക് വഴിവെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി പ്രതികരിച്ചുത്.. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതിലും ബാലി തുറന്നടിച്ചിരുന്നു. ചരൺ ജിത്ത് സിംഗ് ചന്നിയിലൂടെ പ്രതീക്ഷിച്ച ദളിത് വോട്ടുകൾ കോൺഗ്രസിന് നേടിയെടുക്കൻ സാധിച്ചില്ല. പാർട്ടിയിലെ സംഘടന സംവിധാനത്തിലും വലിയ പിഴവുണ്ടായി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. അതൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. അടിയന്തരമായി കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ബാലി ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+