നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം; ജമ്മു കശ്‌മീരിലെ 12 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ വിവിധ ഇടങ്ങളിൽ വ്യാപക റെയ്‌ഡുമായി ദേശീയ അന്വേഷണ ഏജൻസി. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളിലെ തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് എൻഐഐ വ്യാപക റെയ്‌ഡ് നടത്തുന്നത്. ഇന്ന് രാവിലെ മുതൽ ജമ്മുവിലെ 12 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി വരുന്നതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ് എന്നീ സംഘടനകളിൽ നിന്നുള്ള സജീവ ഭീകരർ അന്താരാഷ്ട്ര അതിർത്തിയിലൂടെയും നിയന്ത്രണ രേഖയിലൂടെയും (എൽഒസി) ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 24ന് കേന്ദ്ര അന്വേഷണ ഏജൻസി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിലാണ് ഇപ്പോൾ റെയ്‌ഡ് അടക്കമുള്ള നടപടികൾ ഉണ്ടായിരിക്കുന്നത്.

'ഈ നുഴഞ്ഞുകയറ്റങ്ങൾക്ക് സൗകര്യമൊരുക്കിയത് ജമ്മു മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താഴെ തട്ടിൽ പ്രവർത്തിക്കുന്ന സഹായികളും മറ്റ് തീവ്രവാദ കൂട്ടാളികളുമാണ്, തീവ്രവാദികൾക്ക് ലോജിസ്‌റ്റിക്കൽ പിന്തുണ, ഭക്ഷണം, പാർപ്പിടം, പണം എന്നിവ നൽകുന്നതിൽ അവർ ഏർപ്പെട്ടിരുന്നു' എന്നാണ് ഒരു എൻഐഎ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്.
നടപടികളുടെ ഭാഗമായി ഇത്തരം സംഘടനകളുടെ പിന്തുണക്കാരുമായും അതിലെ അംഗങ്ങളുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ അധികൃതർ പരിശോധിക്കുന്നുണ്ട്. സംശയിക്കപ്പെടുന്ന ഹൈബ്രിഡ് തീവ്രവാദികൾക്കും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സഹായികൾക്കും നിരോധിത തീവ്രവാദ സംഘടനകളുടെ പുതുതായി രൂപീകരിച്ച ശാഖകളുമായി ബന്ധമുണ്ടെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വർഷം ഇതുവരെ ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് സുരക്ഷാ അവലോകന യോഗങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തീവ്രവാദത്തോട് ഒരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും തീവ്രവാദ സംഘടനകളുടെയും അവയുടെ ധനസഹായികളുടെയും അവർക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരുടെയും ആവാസവ്യവസ്ഥ തകർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ജമ്മു കശ്‌മീരിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് സംവിധാനത്തെ ആഭ്യന്തര മന്ത്രി അവലോകനം ചെയ്യുകയും ഗുണനിലവാരമുള്ള ഇന്റലിജൻസ് സംവിധാനത്തിനായി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇന്റലിജൻസിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസവും ജമ്മുവിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തിങ്കളാഴ്‌ച കുപ്വാര ജില്ലയിലെ രാജ്വാറിലെ സചൽദാരയിലെ ക്രുംഭൂര പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്.സുരക്ഷാ സേനയുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications