Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ നോട്ടുകള്‍ ഒഴുകില്ല..അധികസമയ ജോലി വയ്യെന്ന് അച്ചടി ജീവനക്കാര്‍..പ്രതിസന്ധി രൂക്ഷമാകും !!

പുതിയ നോട്ടുകളുടെ ലഭ്യത ഇനിയും കുറയാന്‍ സാധ്യത. അധിക സമയം ജോലി ചെയ്യില്ലെന്ന് നോട്ട് അച്ചടി ജീവനക്കാര്‍.

കൊല്‍ക്കത്ത : അന്‍പത് ദിവസത്തിനകം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തീരുമെന്നും രാജ്യം കുതിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം നടക്കാന്‍ യാതൊരു വിധ സാധ്യതയുമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. കൂനിന്മേല്‍ കുരു എന്ന പോലെ പുതിയ നോട്ടുകളുടെ ലഭ്യത ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പശ്ചിമബംഗാളിലെ സല്‍ബോനി കറന്‍സി പ്രിന്റിംഗ് പ്രസ്സിലെ ജീവനക്കാര്‍ അധിക ജോലി ചെയ്യാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ ഈ തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഇതോടെ ദിവസം 60 ലക്ഷം നോട്ടുകളുടെ അച്ചടിയാണ് മുടങ്ങുക.

ആരോഗ്യം പ്രശ്നമാണ്

അധിക സമയം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ നീക്കം.പുറംവേദന, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

വിശ്രമമില്ലാതെ ജോലി

നോട്ട് നിരോധനത്തിന് ശേഷം 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഈ പ്രസ്സിലെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. അധിക സമയം ജോലി ചെയ്ത് ദിവസം 4.60 കോടി പുതിയ നോട്ടുകളാണ് ദിവസത്തില്‍ ഇവിടെ അച്ചടിച്ചിരുന്നത്.

അധിക ജോലി അധിക കൂലി

റിസര്‍വ് ബാങ്കിന് കീഴില്‍ രാജ്യത്തുള്ള രണ്ട് പ്രിന്റിംഗ് പ്രസ്സുകളിലൊന്നാണ് സല്‍ബോനി. സാധാരണ 9മണിക്കൂറാണ് ഇവിടുത്തെ ജോലി സമയം. തങ്ങള്‍ക്ക് അധിക സമയം ജോലിചെയ്യുന്നതിന് ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

കരാർ കഴിഞ്ഞു

അധിക ജോലി സംബന്ധിച്ച് മാനേജ്‌മെന്റുമായി ഡിസംബര്‍ 14 മുതല്‍ രണ്ടാഴ്ചത്തെ കരാറാണ് ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഈ കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ഇനി അധിക സമയ ജോലി നടക്കില്ലെന്നും ജീവനക്കാര്‍ പറയുന്നു.

അച്ചടിയിൽ വൻകുറവ്

12 മണിക്കൂര്‍ ജോലിയില്‍ നിന്നും ജോലിസമയം പഴയ 9 മണിക്കൂറാവുമ്പോള്‍ നോട്ട് അച്ചടിയില്‍ വന്‍ കുറവാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഇനിയും അധിക സമയം ജോലി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് ജീവനക്കാര്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+