കെകെയുടെ മുഖത്തും തലയിലും മുറിവുകൾ, അസ്വാഭാവിക മരണത്തിന് കേസ്, ഇന്ന് പോസ്റ്റ്മോർട്ടം
കൊൽക്കത്ത: കഴിഞ്ഞ ദിവസം അന്തരിച്ച കെകെ എന്ന് അറിയപ്പെടുന്ന ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ (53) മരണത്തിൽ കൊൽക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാർക്കറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ കൊൽക്കത്തയിലെ ഒരു ഷോയിൽ പങ്കെടുത്ത് മടങ്ങിയ ശേഷം ന്യൂ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാൻഡ് ഹോട്ടലിൽ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കെകെയുടെ മുഖത്തും തലയിലും മുറിവേറ്റിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഹോട്ടൽ ജീവനക്കാരുമായും പരിപാടിയുടെ സംഘാടകരുമായും പോലീസ് സംസാരിക്കും. കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു. കാതൽ ദേശം എന്ന തമിഴ് ചിത്രത്തിലെ എ ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളായ കല്ലൂരി സാലേ, ഹലോ ഡോക്ടർ എന്നീ പാട്ടുകൾ പാടിയതോടെ തെന്നിന്ത്യയിൽ ഇദ്ദേഹം ജനപ്രീതി നേടി, പിന്നാലെ മിൻസാരക്കനവിലും ശ്രദ്ധേയമായ പാട്ടുകൾ പാടി. 1999-ൽ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ 'തഡപ് തഡപ് കേ' എന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മുഴുനീള ബോളിവുഡ് ഗാനം.

1999 ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി പാടിയ ജോഷ് ഓഫ് ഇന്ത്യ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. തൃശൂർ തിരുവമ്പാടി സ്വദേശി സിഎസ് മേനോൻ കുന്നത്ത് കനകവല്ലി എന്ന മലയാളി ദമ്പതികളുടെ മകനാണ് കെകെ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത്. ഇദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം ഡൽ ഹിയിലാണ്. അഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ കെകെ. തമിഴ് കന്നഡ സിനിമ രംഗത്തും നിരവധി അവാർഡ് വാങ്ങിയിട്ടുണ്ട്. 2012 ൽ മലയാളത്തിൽ ഈണം സ്വരലയ സിംഗർ ഓഫ് ദ ഇയർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചിരുന്നു.
ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവ കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു.
അതിഥി... എന്നും ഓരേ പൊളിയാണ്; പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications