ഗീര്‍ വനത്തിനുള്ളില്‍ പോളിംഗ് ബൂത്ത്, 100 ശതമാനം പോളിംഗ്; ആകെയുള്ളത് പൂജാരിയായ ഒരൊറ്റ വോട്ടര്‍
അഹമ്മദാബാദ്: ഒരാള്‍ മാത്രമുള്ള പോളിംഗ് ബൂത്ത് ഉണ്ടാവുമോ? ഗുജറാത്തിലെ ബനേജില്‍ അത്തരമൊരു ബൂത്ത് ഉണ്ട്. കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഇവിടെ നൂറ് ശതമാനം പോളിംഗാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശസ്തമായ ഗീര്‍ വനത്തിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോയാല്‍ വനത്തിനുള്ളിലെ ഈ പോളിംഗ് ബൂത്തിലെത്താം.
ഇന്ത്യയിലെ സംരക്ഷിത വനമേഖലകളില്‍ ഒന്നാണിത്. ഇവിടെയുള്ള ഏക താമസക്കാരന് മഹന്ത് ഹരിദാസ് ഉദാസീന്‍ എന്ന പൂജാരിയാണ് ഇവിടെ ഏക വോട്ടറായി ഉള്ളത്. അദ്ദേഹം ഇന്ന് വോട്ട് രേഖപ്പെടുത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഏറ്റവും രസകരം പോളിംഗ് ബൂത്തിലെ ഓഫീസര്‍മാര്‍ അടക്കം പത്ത് പേരാണ് ഈ വനത്തിനുള്ളിലെ പോളിംഗ് ബൂത്തില്‍ ഈ വോട്ടര്‍ക്കായി എത്തിയിരിക്കുന്നത്. ഓരോ വോട്ടും എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഇത് തെളിയിക്കുകയാണ്. 42കാരനായ മഹന്ത് ഹരിദാസ് വോട്ട് ചെയ്ത ശേഷം വിരല്‍ ഉയര്‍ത്തി അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
96 കോടിയില്‍ അധികം വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. ഓരോ വോട്ടര്‍ക്കും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ പോളിംഗ് ബൂത്തുകള്‍ ഉണ്ടാവും. അതേസമയം പോളിംഗ് ഓഫീസര്‍മാര്‍ക്ക് അത്ര എളുപ്പമുള്ള യാത്രയായിരുന്നില്ല ഇത്. ബസില്‍ ടാറിടാത്ത കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ ബസിലായിരുന്നു ഇവരുടെ യാത്ര.
പൂജാരി വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്രയും ദൂരം താണ്ടിയെത്തിയത്. കാവി വസ്ത്രവും ധരിച്ചാണ് ഉദാസീന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. നെറ്റിയിലാകെ ചന്ദനവും പൂശിയിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പാണ് അദ്ദേഹം ബൂത്തിലെത്തിയത്. എന്നാല്‍ അദ്ദേഹം വോട്ട് ചെയ്താലും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനാവില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ബൂത്ത് വൈകീട്ട് പോളിംഗ് സമയം കഴിയുന്നത് വരെ പ്രവര്‍ത്തിക്കണം. മറ്റൊരു വോട്ടര്‍ ഇല്ലെങ്കില്‍ പോലും ഇതാണ് നിയമം. നിയമപ്രകാരം പോളിംഗ് ബൂത്തില്‍ ആറ് പോളിംഗ് സ്റ്റാഫുകളും രണ്ട് പോലീസുകാരും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഒരു ജനാധിപത്യത്തില്‍ ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണെന്ന് ഉനയിലെ പ്രിസൈഡിംഗ് ഓഫീസറായ പാഡിയാര്‍ സുര്‍സിംഗ് പറഞ്ഞു. ബനേജില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പട്ടണമാണ് ഉന. ആര്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക ഞങ്ങളുടെ കടമയാണ്. അതിനായി എത്ര കഠിനമേറിയ യാത്ര ചെയ്യേണ്ടി വന്നാലും പ്രശ്നമില്ലെന്നും സുര്‍സിംഗ് പറഞ്ഞു.
ഏകദേശം മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് പോളിംഗ് സംഘം ഗീര്‍ വനം താണ്ടി പോളിംഗ് ബൂത്ത് സ്ഥാപിച്ചത്. സുര്സിംഗും അദ്ദേഹത്തിന്റെ ടീമും രാത്രി തറയില്‍ കിടന്നും, ലഘുഭക്ഷണങ്ങള്‍ കഴിച്ചുമാണ് സമയം ചെലവിട്ടത്. രാവിലെ എഴ് മണിക്ക് തന്നെ ബൂത്ത് തുറന്നിരുന്നു. ഇവിടെ സെല്‍ഫോണ്‍ നെറ്റ് വര്‍ക്കില്ലായിരുന്നു. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും സുര്‍സിംഗ് പറഞ്ഞു.
ഉദാസീന്‍ ഗീര്‍ വനത്തിനുള്ളില്‍ ശിവക്ഷേത്രത്തിലെ പൂജാരിയാണ്. ഇതിനടുത്ത് തന്നെ മുതലകള്‍ നിറഞ്ഞുനില്ക്കുന്ന ഒരു അരുവിയുണ്ട്. 2019ല്‍ ഇവിടെയുണ്ടായിരുന്ന പൂജാരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉദാസീന്‍ ഇവിടെ എത്തിയത്.
വര്‍ഷത്തില്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. പുലികളും, കുറുക്കന്മാരും, കഴുതപുലികളും നിറഞ്ഞ ഘോരവനമാണിത്. ഏഷ്യന്‍ സിംഹമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആകെ 700 എണ്ണമാണ് ഗിര്‍ വനത്തില്‍ ഈ സിംഹങ്ങളുണ്ട്. വംശനാശം ഭീഷണി നേരിടുന്നവയാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications