കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്രവം ശേഖരിക്കേണ്ട; കൊവിഡ് പരിശോധനയ്ക്ക് സലൈൻ ഗാർഗിൾ ടെസ്റ്റ്

Google Oneindia Malayalam News

ദില്ലി; കൊവിഡ് പരിശോധനയ്ക്ക് സലൈൻ ഗാർഗിൾ ആർടി-പിസിആർ മാർഗം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി‌എസ്‌ഐആർ) കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (എന്‍ഇഇആര്‍ഐ) പുതിയ മാർഗം വികസിപ്പിച്ചത്.

covid 19

പരിശോധനയ്ക്ക് സ്രവം ആവശ്യമില്ല. സലൈൻ ലായനി നിറച്ച കളക്ഷൻ ട്യൂബാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഈ ലായനി തൊണ്ടയിൽ ഒഴിച്ച് 15 സെക്കന്റ് നേരം കുലുക്കുഴിഞ്ഞതിന് ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കണം. തുടർന്ന് ഈ ട്യൂബ് ലാബിൽ എത്തിച്ച് സാധാരണ താപനിലയിൽ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. ഇത് പിന്നീട് ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്കായി ആർ‌എൻ‌എ വേർതിരിച്ചെടുക്കാൻ ആറ് മിനിറ്റ് നേരത്തേക്ക് 98 ഡിഗ്രിയിൽ ദ്രാവകം ചൂടാക്കി പരിശോധിക്കും.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

എളുപ്പവും വേഗതയേറിയതും ചെലവ് കുറഞ്ഞതും രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്തതുമാണ് പുതിയ മാർഗമെന്ന് സിഎസ്ഐആർ വ്യക്തമാക്കി. ഗാർഗിൾ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പ്രക്രിയയാണ്, കൂടുതൽ പരിശീലനം കൂടാതെ രോഗികൾക്ക് സ്വയം ചെയ്യാൻ കഴിയും. ചില രോഗികൾക്ക് സ്രവ പരിശോധന ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇതും കൂടി പരിഗണിച്ചുള്ളതാണ് പുതിയ മാർഗം എന്ന് സിഎസ്ഐആറിലെ മുതിർന്ന ശാസ്ത്രജ്ഞനായ കൃഷ്ണ ഖൈർനർ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പോലും ഈ പരിശോധന എളുപ്പത്തിൽ നടത്താൻ സാധിക്കും. അംഗീകൃത ടെസ്റ്റിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഈ രീതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു.

'സഖാവെ,കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്,ഏത് ചേച്ചി ആണെന്നറിയുമോ?';ജയരാജന് മറുപടി'സഖാവെ,കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്,ഏത് ചേച്ചി ആണെന്നറിയുമോ?';ജയരാജന് മറുപടി

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ദേശീയ പതാകയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രിദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ദേശീയ പതാകയെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി

നേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻനേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻ

ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

English summary
Instead of Swab Collection, Saline gargle test for Covid test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X