Get Updates
Get notified of breaking news, exclusive insights, and must-see stories!

16 ലക്ഷം കിലോമീറ്റര്‍ വേഗത, സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് കുതിക്കുന്നു, മൊബൈല്‍ സിഗ്നുകള്‍ കട്ടാവും?

ദില്ലി: കേട്ടുകേള്‍വിയില്ലാത്ത പലതും ഭൂമിയില്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. അതിശക്തമായ ഒരു സൗരക്കാറ്റ് ഭൂമിയിലേക്ക് കുതിച്ചെത്തി കൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ വിവരങ്ങളൊന്ന് പരിശോധിക്കാം. പല വിധത്തില്‍ ഈ സൗര കൊടുങ്കാറ്റ് ഭൂമിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജിപിഎസ്സിനെയും മൊബൈല്‍ ഫോണ്‍ സിഗ്നലുകളെയും താളം തെറ്റിക്കുമെന്നാണ് സൂചന. നാസയാണ് സൗരക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കാറ്റ് ഇന്ന് തന്നെ ഭൂമിയിലെത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്.

1

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

കാറ്റിന്റെ വേഗം കൂടാനും സാധ്യതയുണ്ടെന്ന് നാസ പറയുന്നു. അതിലൂടെ ഉപഗ്രഹ സിഗ്നലുകള്‍ തടസപ്പെട്ടേക്കുമെന്നാണ് സൂചന. 16 ലക്ഷം കിലോ മീറ്റര്‍ വേഗത്തിലാണ് ഈ കാറ്റ് ഭൂമിയിലേക്ക് കുതിച്ച് വരുന്നത്. ലോകം മുഴുവനും ഒരുപക്ഷേ ഇരുട്ടാലാവാനും സാധ്യതയും മുന്നിലുണ്ട്. സൂര്യന്റെ പ്രതലത്തില്‍ നിന്നാണ് ഈ കൊടുങ്കാറ്റ് ഉദ്ഭവിച്ചത്. സൂര്യന്റെ പ്രതപലത്തില്‍ ഒരു ഗര്‍ത്തം ഉണ്ടാവുകയും, അത് ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് സഞ്ചരിക്കുകയായിരുന്നുവെന്നും കണ്ടെത്തലുണ്ട്.

സൗരക്കാറ്റിനെ തുടര്‍ന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. ഇത് കൃത്രിമോപഗ്രഹങ്ങളെ അടക്കം ബാധിക്കും. അതാണ് ജിപിഎസ്, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍, ടിവി ചാനലുകളിലെ സാറ്റലൈറ്റ് എന്നിവയ്ക്ക് തടസ്സമുണ്ടാക്കുമെന്ന് കരുതുന്നത്. വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളെയും ഇത് ബാധിക്കാനാണ് സാധ്യത. സൗരക്കാറ്റ് വടക്ക്, തെക്ക് അകഷാംശ പ്രദേശങ്ങളില്‍ അറോറകളുടെ ആവിര്‍ഭാവത്തിന് കാരണമാകും. വലിയ മിന്നല്‍പ്പിണറുകളുണ്ടാവുകയും, അത് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറാ എന്ന പ്രതിഭാസത്തിന് വഴിയൊരുക്കുകയാണ് ചെയ്യുുക.

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    ഭൂമിയുടെ മാഗ്നറ്റോസ്ഫിയറില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഭൗമകാന്തിക കാറ്റിലേക്ക് നയിക്കുന്നത്. സൗരക്കാറ്റ് ഭൗമകാന്തിക കാറ്റിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സൗരവാതകങ്ങളിലെ ഊര്‍ജ കൈമാറ്റമാണ് സൗരക്കാറ്റുകളെ സൃഷ്ടിക്കുന്നത്. നാസ X1.5 ക്ലാസ് ഫ്‌ളെയറായിട്ടാണ് നാസ ഇതിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    എക്‌സ് വിഭാഗത്തില്‍ വരുന്ന സൗരക്കാറ്റുകളാണ് അതിതീക്ഷണമായവ. ഇതിന് രണ്ടിരട്ടി തീവ്രതയേറിയതാണ് എക്‌സ് 2 വിഭാഗത്തിലുള്ളത്. മൂന്നിരട്ടി തീക്ഷമായതാണ് എക്‌സ് ത്രീ. 1989ല്‍ സൗരക്കാറ്റ് ഭൂമിയില്‍ എത്തിയപ്പോള്‍ ലോകം മുഴുവന്‍ ഒമ്പത് മണിക്കൂറോളം ഇരുട്ടിലായിരുന്നു.

    ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+