Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; കൊറോണ ആശങ്ക നീങ്ങാതെ രാജ്യം

ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെ വിലക്ക് തുടരുമെന്ന് സിവില്‍ വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ അറിയിച്ചു. എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല. ഡിജിസിഎയുടെ അനുമതിയുള്ള പ്രത്യേക വിമാന സര്‍വീസുകളും തുടരും. ചില പ്രത്യേക സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുകള്‍ക്ക് വിലക്കുണ്ടാകില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

f

കൊറോണ വ്യാപനം ശക്തമായതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് വിലക്ക് പല തവണയായി നീട്ടുകയായിരുന്നു. ഇപ്പോള്‍ വിലക്ക് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ കഴിഞ്ഞ മെയ് മാസം മുതല്‍ തന്നെ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും ഇന്ത്യയിലുള്ള വിദേശികളെ അവരുടെ മാതൃരാജ്യത്തെത്തിക്കുന്നതിനുമാണ് ഈ സര്‍വീസ്.

മാത്രമല്ല, ചില രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ കരാറും ഒപ്പുവച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ഗള്‍ഫിലെ ചില രാജ്യങ്ങളും ഉള്‍പ്പെടെ 20 രാജ്യങ്ങളുമായി നിലവില്‍ ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഒപ്പുവയ്ക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ സാധിക്കൂ. സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയുണ്ടാകില്ല.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

കൊറോണ വ്യാപനം വീണ്ടും വരുന്നു എന്ന ഭീതിയുടെ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് വിലക്ക് നീട്ടാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ പ്രതിദിന കൊറോണ രോഗികള്‍ വീണ്ടും 50000ത്തിലേക്ക് അടുക്കുകയാണ്. നേരത്തെ ഇത് 18000 വരെ കുറഞ്ഞിരുന്നു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഒഡീഷയിലുമെല്ലാം ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+