മനുഷ്യാവകാശ ലംഘനം; യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കി അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പ്
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസ്. അന്താരാഷ്ട്ര അഭിഭാഷക സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ അദ്ദേഹം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ 2019നും 2020 ജനുവരിക്കും ഇടയില്‍ യുപിയില്‍ ഇത്തരം മനുഷ്യാവകാശ കുറ്റങ്ങള്‍ മുഖ്യമന്ത്രി നടത്തിയെന്നാണ് അഭിഭാഷക സംഘടന ആരോപിക്കുന്നത്.
പൗരത്വ നിയമ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനിടെയാണ് ഇത്തരം കുറ്റങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ നടന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക ഇക്കോണമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ യോഗി എത്തിയപ്പോഴാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്.

സ്വിസ് ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഗ്വര്‍ണിക 37 ചേംബേഴ്‌സ് ആണ് യോഗിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍-മനുഷ്യാവകാശ കേസുകള്‍ക്കായി വാദിക്കുന്ന അഭിഭാഷക ഗ്രൂപ്പാണിത്.
സ്വിസ് ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 264 പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ വകുപ്പ് മനുഷ്യര്‍ക്കെതിരെ വംശീയ ഉന്മൂലനം, കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പാണ്. അതേസമയം പരാതിക്കാരുടെയും, ഹര്‍ജിക്കാരുടെയും, ഇരകളുടെയും പേരുകള്‍ രഹസ്യമായി വെക്കുമെന്ന് ഗ്വര്‍ണികയുടെ സ്ഥാപക നേതാവ് ടോബി കാഡ്മാന്‍ പറഞ്ഞു.
ആളുകളെ വ്യാജ കേസിന്റെ പേരില്‍ തടങ്കലില്‍ വെക്കാനും, അവരെ പീഡിപ്പിക്കാനും, കൊല ചെയ്യാനും യോഗി ഉത്തരവിട്ടു എന്നാണ് ഗ്വര്‍ണിക പറയുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ഗ്വര്‍ണിക ആരോപിക്കുന്നത്.
Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ഇത് മനുഷ്യാവകാശ ലംഘനമാണ്. ഭരണകൂട അതിക്രമങ്ങള്‍ വ്യാപകമായി പൗരന്മാര്‍ക്കെതിരെ നടന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീം സമുദായങ്ങള്‍ക്കെതിരെയാണ് ഇതെല്ലാം നടന്നിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
വിശ്വാസയോഗ്യമായ തെളിവുകള്‍ ഇതിലുണ്ട്. യുപി സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കം സീനിയര്‍ അംഗങ്ങള്‍ പോലീസിനെ വരുതിയില്‍ നിര്‍ത്തിയാണ് ഇതെല്ലാം ചെയ്യിച്ചതെന്നാണ് ആരോപണം.
പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തുടര്‍ന്നാണ്. പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടികളാണ് എടുത്തത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെങ്കില്‍, നയതന്ത്ര പരിരക്ഷ ഈ കുറ്റകൃത്യങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ലഭിക്കില്ലെന്നും ഗ്വര്‍ണിക പറഞ്ഞു.
നേരത്തെ പൗരത്വ നിയമപ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി പേര്‍ യുപിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 22 ആളുകളാണ് കൊല്ലപ്പെട്ടത്. 117 പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി. 317 പേരെ യാതൊരു കാര്യവുമില്ലാതെ തടങ്കലില്‍ വെച്ചെന്നും ഇവര്‍ പറയുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിച്ച്, കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ യുപി മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ഗ്വര്‍ണിക പറഞ്ഞു.












Click it and Unblock the Notifications