വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം? പുതിയ മാര്‍ഗനിര്‍ദേശം രൂപികരിക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്റര്‍നെറ്റ് സഹായത്തോടെയുള്ള ഫോണ്‍വിളി, മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പ്, സിഗ്നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപിക്കരിക്കാനാണ് ലക്ഷ്യം.
ടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. ടെലികോം വകുപ്പ് കഴിഞ്ഞാഴ്ച ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ചുള്ള നിര്‍ദേങ്ങള്‍ രൂപികരിക്കുന്നതിനായി കത്തയച്ചു.

അവസാനമായി 2008ലാണ് ഇന്റര്‍നെറ്റ് കോളുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സാങ്കേതിക വിദ്യ വികസിച്ചതും, സാമൂഹികാന്തരീക്ഷം മാറിയതും കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ആവശ്യം.
നേരത്തെ ട്രായി നല്‍കിയ ഇന്റര്‍നെറ്റ് ടെലിഫോണ്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇന്റര്‍നെറ്റ് ടെലിഫോണ്‍ ദാതാക്കാള്‍, ഓവര്‍- ദി - ടോപ്പ് ആപ്പുകള്‍ക്കും വേണ്ടി ടെലികോം വകുപ്പ് ഇപ്പോള്‍ ട്രായിയില്‍ നിന്ന് സമഗ്രമായ വിശദീകരണമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞത്.
ടെലികോം സേവനദാതാക്കളും, വാട്‌സ് ആപ്പ് അടക്കം ഇന്റര്‍നറ്റ് കോളുകള്‍ നല്‍കുന്ന ആപ്പുകളും ചെയ്യുന്നത് ഒരേ സേവനമാണ്. എന്നാല്‍ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിച്ച് 'ഒരേ സേവനം, ഒരേ നിയമം' കൊണ്ടുവരണം. ടെലികോം മേഖലയില്‍ ഉളള പോലെ ലൈസന്‍സ് ഫീ, ഇന്റര്‍നെറ്റ് കോള്‍ ദാതാക്കള്‍ക്കും നല്‍കണമെന്നുമാണ് ടെലികോം പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
2016-17ല്‍ നെറ്റ് ന്യൂട്രാലിറ്റി പ്രശ്‌നത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ടെലികോം ദാതാക്കാള്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ട്രായിയോട് നിര്‍ദേശം തേടിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്.
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...












Click it and Unblock the Notifications