കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഐപിഎഫ്ടി, നൈസായി ഒഴിവാക്കാന്‍ ബിജെപി, അങ്കം മുറുകുന്നു

ത്രിപുരയില്‍ മാജിക്കല്‍ വിക്ടറിയാണ് ബിജെപി സഖ്യം നേടിയതെന്ന് ഐപിഎഫ്ടി പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ പറഞ്ഞു

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത ജയം നേടിയതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. എന്നാല്‍ അതിന് മുന്നേ തന്നെ സഖ്യകക്ഷിയായ ഐപിഎഫ്ടി ചില തടസ്സങ്ങളുമായി എത്തിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ വാദം. ഇത് ബിജെപിയെ കുഴക്കിയിരിക്കുകയാണ്. എന്നാല്‍ അവരുടെ ആവശ്യം അംഗീകരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഇത് പുറത്ത് പരസ്യമായി പറയാന്‍ ബിജെപി തയ്യാറാവില്ല. കാരണം ഐപിഎഫ്ടിയുടെ പേരിലാണ് ബിജെപിക്ക് കാര്യമായി വോട്ട് ലഭിച്ചത്. അതുകൊണ്ട് അവരെ പിണക്കാന്‍ ബിജെപിക്ക് തയ്യാറല്ല.

ആവശ്യം ഇങ്ങനെ

ആവശ്യം ഇങ്ങനെ

ത്രിപുരയില്‍ മാജിക്കല്‍ വിക്ടറിയാണ് ബിജെപി സഖ്യം നേടിയതെന്ന് ഐപിഎഫ്ടി പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ പറഞ്ഞു. ആദിവാസി വിഭാഗമില്ലാതെ ഈ ജയം ഒരിക്കലും സാധ്യമല്ലായിരുന്നു. അവരാണ് ബിജെപിയെയും ഐപിഎഫ്ടിയെയും വിജയിപ്പിച്ചത്. ആ വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കിയാല്‍ അവരോടുള്ള ആദരവായി അത് മാറുമെന്നും ദേബ് ബര്‍മ പറഞ്ഞു.

നിയമസഭ

നിയമസഭ

എസ്ടി സംവരണമുള്ള മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയായിരിക്കണണം നിയമസഭ നിയന്ത്രിക്കേണ്ടത്. അത് ത്രിപുരയ്ക്ക് അഭിമാനമാണ്. അതോടൊപ്പം ഐപിഎഫ്ടിക്ക് അര്‍ഹമായ പ്രാതിനിധ്യവും സഭയില്‍ ലഭിക്കണം. മികച്ച ഭരണത്തിന് അത് അത്യാവശ്യമാണെന്നും ദേബ്ബര്‍മ പറഞ്ഞു.

ഒറ്റയ്ക്ക് ഭൂരിപക്ഷം

ഒറ്റയ്ക്ക് ഭൂരിപക്ഷം

ത്രിപുരയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ട്. 35 സീറ്റാണ് ഉള്ളത്. അതുകൊണ്ട് എട്ടംഗങ്ങളുള്ള ഐപിഎഫ്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. അവരുടെ പിന്തുണയില്ലെങ്കില്‍ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കും. എന്നാല്‍ സംസ്ഥാനത്ത് ആദിവാസി വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ ഐപിഎഫ്ടിയെ പിണക്കാന്‍ ബിജെപി തയ്യാറായേക്കില്ല.

ബിപ്ലവ് ദേവ്

ബിപ്ലവ് ദേവ്

ബിജെപി തങ്ങളുടെ അധ്യക്ഷനായ ബിപ്ലവ കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ തടസം നില്‍ക്കുകയാണ് ഐപിഎഫ്ടിയുടെ ലക്ഷ്യം. അതോടൊപ്പം ബിജെപിയേക്കാള്‍ വലിയ ശക്തി തങ്ങളാണെന്ന് തെളിയിക്കേണ്ടതും അവരുടെ ബാധ്യതയാണ്. കഴിഞ്ഞ ദിവസം ബിപ്ലവ് ദേവ് സ്വന്തം മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയതും ഐപിഎഫ്ടിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.

ഒന്നും മിണ്ടിയില്ല

ഒന്നും മിണ്ടിയില്ല

ബിജെപിയോട് ആലോചിക്കാതെയാണ് ഐപിഎഫ്ടി പരസ്യമായി ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത്. അതോടൊപ്പം ബിപ്ലവ് കുമാറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ഐപിഎഫ്ടി നേതാക്കളുടെ മറുപടി.

അറിഞ്ഞില്ല

അറിഞ്ഞില്ല

ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ ദേബ് ബര്‍മയുടെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. സീറ്റിന്റെയും മുഖ്യമന്ത്രിയുടെയും കാര്യത്തില്‍ അവരുമായി ചര്‍ച്ച നടത്തുമെന്ന് ദേവ്ധര്‍ പറഞ്ഞു. എന്നാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഉണ്ടാവില്ലെന്നാണ് സൂചന.

മധുവിധു

മധുവിധു

ബിജെപിയും ഐപിഎഫ്ടിയും തമ്മിലുള്ളത് മധുവിധുവാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. വിഘടനവാദികളുമായി അധികകാലം മുന്നോട്ടുപോകാന്‍ ബിജെപിക്ക് സാധിക്കില്ല. സംസ്ഥാനത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനമാണ് ഐപിഎഫ്ടിയെ നിലനിര്‍ത്തുന്നത്. എന്നാല്‍ ഈ ആവശ്യം ബിജെപി ഒരിക്കലും സാധിച്ച് തരാന്‍ പോകുന്നില്ലെന്ന് സിപിഎം നേതാവ് ജിതേന്ദ്ര ചൗധരി പറഞ്ഞു.

എങ്കിൽ പറയ് സുരേന്ദ്രാ... ആരാണ് ബിജെപി വളര്‍ത്താന്‍ ജീവന്‍ കൊടുത്ത ആ മുതിര്‍ന്ന പ്രചാരകൻ!എങ്കിൽ പറയ് സുരേന്ദ്രാ... ആരാണ് ബിജെപി വളര്‍ത്താന്‍ ജീവന്‍ കൊടുത്ത ആ മുതിര്‍ന്ന പ്രചാരകൻ!

തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!

തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തൻ! ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു...തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തൻ! ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു...

English summary
ipft demands for tribal cm in tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X