ഐപിഎല്‍ വാതുവെപ്പ് കത്തുന്നു.. സൂപ്പര്‍ താരങ്ങളും നിര്‍മാതാക്കളും കുടുങ്ങും!! സല്‍മാന്‍ ഖാനും പങ്ക്?

വാതുവെപ്പില്‍ സൂപ്പര്‍ താരങ്ങള്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ കുരുക്കിലായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ ഏറ്റവും ആശങ്ക ബോളിവുഡിനാണ്. സിനിമാമേഖലയിലെ സൂപ്പര്‍ താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും വാതുവെപ്പില്‍ പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് അദ്ദേഹം താനെ പോലീസിനോട് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ അര്‍ബാസിനോട് കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

അര്‍ബാസിന് വാതുവെപ്പില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അനുയായികളുമായി വരെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അതോടൊപ്പം സഹോദരന്‍ സല്‍മാന്‍ ഖാന്‍ കൂടി അറിഞ്ഞിട്ടാണ് വാതുവെപ്പ് നടത്തിയതെന്നും അഭ്യൂഹമുണ്ട്. അര്‍ബാസിന് വാതുവെപ്പില്‍ മൂന്നുകോടിയോളം രൂപ നഷ്ടമായെന്നും പോലീസ് പറയുന്നു.

ബോളിവുഡ് താരങ്ങള്‍ക്ക് പങ്ക്

ബോളിവുഡ് താരങ്ങള്‍ക്ക് പങ്ക്

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ എപ്പോഴും അടുത്ത ബന്ധമുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. വാതുവെപ്പിലും സമാനസ്ഥിതി തന്നെയാണ് ഉള്ളത്. ഏഴ് ബോളിവുഡ് താരങ്ങള്‍ക്ക് വാതുവെപ്പില്‍ ബന്ധമുണ്ടെന്ന് അര്‍ബാസ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ മുന്‍നിര താരങ്ങളാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ ഏഴ് പേരെ അര്‍ബാസിന് പരിചയപ്പെടുത്തി കൊടുത്തത് സോനു ജലാല്‍ എന്ന ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എല്ലാവരും കുടുങ്ങും

എല്ലാവരും കുടുങ്ങും

വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട മുന്‍നിര താരങ്ങളും നിര്‍മാതാക്കളും കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ബോളിവുഡും കടുത്ത ആശങ്കയിലാണ്. രണ്ട് ബോളിവുഡ് നിര്‍മാതാക്കളോട് ഹാജരാവാന്‍ താനെ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാഗ് സംഘ്‌വി, മുറാദ് കൈത്താന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ അറിയപ്പെടുന്ന നിര്‍മാതാക്കളാണ്. പരാഗ് സംഘ്‌വി സോനു ജലാന്റെ പാര്‍ട്ണറാണെന്ന് പ്രദീപ് ശര്‍മ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. മുംബൈയിലെ പ്രമുഖ ബില്‍ഡറുടെ മകനായ ദിലീപ് ലുധാനിയെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് പോലീസ്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

വമ്പന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം ഇത് ആദ്യമായിട്ടല്ല വാതുവെപ്പ് നടത്തുന്നതെന്നാണ് സൂചന. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ബോളിവുഡ് താരങ്ങളടക്കം വാതുവെപ്പ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അര്‍ബാസ് ഖാനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ അര്‍ബാസ് ഖാനില്‍ നിന്ന് കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കുടുംബത്തിന് ഞെട്ടല്‍

കുടുംബത്തിന് ഞെട്ടല്‍

അര്‍ബാസ് ഇത്ര വലിയൊരു റാക്കറ്റിന്റെ ഭാഗമായിരുന്നത് കുടുംബത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തോളം വാതുവെപ്പുമായി രംഗത്തുണ്ടെന്നാണ് അര്‍ബാസ് പറഞ്ഞിരിക്കുന്നത്. ഇതാണ് കുടുംബത്തെ ഞെട്ടിച്ചിരിക്കുന്നത്. അര്‍ബാസിന്റെ ബിസിനസ് കാര്യങ്ങള്‍ ആരും നോക്കാറില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്. പിതാവ് സലീം ഖാനും ഇത് തന്നെയാണ് പറയുന്നത്. കുടുംബത്തെ ഒന്നും അറിയിക്കാതെയാണ് അര്‍ബാസ് എല്ലാകാര്യങ്ങളും ചെയ്തിരുന്നതെന്ന് സൂചനയുണ്ട്. ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചപ്പോഴാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

സല്‍മാന്‍ ഖാന് പങ്ക്?

സല്‍മാന്‍ ഖാന് പങ്ക്?

സൂപ്പര്‍ താരം സല്‍മാന്‍ ഖാനും പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും സല്‍മാന്‍ നടത്തിയിട്ടില്ല. നേരത്തെ തന്നെ വിവാദനായകനായ സല്‍മാന്‍ പുതിയ കേസില്‍ വീഴുമോയെന്ന ഭയവും ആരാധകര്‍ക്കുണ്ട്. സല്‍മാനാണ് അര്‍ബാസിന് പണം നല്‍കിയതെന്ന ആരോപണവും ഉണ്ട്. കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ആരുടെയും സ്വകാര്യ കാര്യങ്ങളില്‍ അനുവാദമില്ലാതെ ഇടപെടാറിലെന്നും പിതാവ് സലീം ഖാന്‍ പറയുന്നു. ബിസിനസ് കാര്യങ്ങള്‍ പോലും ഒറ്റയ്ക്കാണ് അര്‍ബാസ് നോക്കി നടത്തിയിരുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷിക്കണം എന്ന നിലപാടിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+