മുസാഫര്‍ കലാപം; കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഐപിഎസ് അസോസിയേഷന്‍
ലക്‌നൗ: മുസാഫര്‍ കലാപവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ഐപിഎസ് അസോസിയേഷന്‍. റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഭാഷ് ദുബൈയ്‌ക്കെതിരെ പരാമര്‍ശമുള്ളതിനാലാണ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
കലാപം നടന്ന നഗരത്തിലെ ഉദ്യോഗസ്ഥനായിരുന്നു ദുബൈ. എന്നാല്‍ അദ്ദേഹം അവിടെ പന്ത്രണ്ട് ദിവസം മാത്രമാണ് സേവനമനുഷ്ഠിച്ചത്. അതുകൊണ്ട് തന്നെ മുസാഫര്‍ കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

2013 സെപ്തംബറില്‍ നടന്ന ലിസാദ് ഗ്രാമത്തില്‍ നടന്ന കലാപത്തില്‍ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തെ തുടര്‍ന്ന് 40,000 പേര്‍ക്ക് നാടുവിടേണ്ടി വന്നു. നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
ആറി ഭാഗങ്ങളും 775 പേജുകളുമുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് വിഷ്മു സഹായ് സമര്‍പ്പിച്ചത്. അഞ്ഞൂറുലധികം പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബിജെപിക്കും സമാജ് വാദി പാര്‍ട്ടിക്കും കലാപത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ പറഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിച്ച അനാസ്ഥയും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നടത്തിയ ഇടപെടലുകളും കമ്മീഷന്‍ പരിശോധിച്ചിരുന്നു.












Click it and Unblock the Notifications