• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം നടക്കുന്നു ഓടി വരണേ..... സഹായത്തിനെത്തിയ യുപി പോലീസ് പരാതിക്കാരനെ കണ്ട് ഞെട്ടി, ട്വിസ്റ്റ്!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് പോലീസ് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്തൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. പരാതി കേട്ട് അത് പരിഹരിക്കാനായി എത്തിയ പോലീസ് ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു കാത്തിരുന്നത്. ആരാണ് പരാതി പറഞ്ഞയാളെന്ന് അറിഞ്ഞപ്പോള്‍ പോലീസ്് സേനയ്ക്ക് മൊത്തം നെഞ്ചിടിപ്പാണ്.

ഒരിക്കല്‍ പോലും ഇങ്ങനെ ഒരാള്‍ വിളിക്കുമെന്ന് പോലീസിലെ ഒരാള്‍ പോലും വിചാരിച്ചിരുന്നില്ല. എന്തായാലും വലിയ പരിക്കില്ലാതെ പോലീസുകാര്‍ രക്ഷപ്പെട്ടിരിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Auraiya Police

ഔറിയ പോലീസിനായി അപ്രതീക്ഷിതമായി ഒരു കോള്‍. വന്നത്. അവരുടെ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ലേക്കായിരുന്നു പരാതി വന്നത്. കുറച്ച് ഗുണ്ടകള്‍ ചേര്‍ന്ന് തങ്ങളെ കൊള്ളയടിക്കുന്നുവെന്നായിരുന്നു പരാതിയില്‍ പറയുന്നത്. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് അടിയന്തര ഇടപെടല്‍ നടത്തി. എന്നാല്‍ പിന്നീടാണ് വിളിച്ചത് ആരാണെന്ന കാര്യം മനസ്സിലാക്കിയത്. ഇത് യുപിയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറായിരുന്നു. ഔറിയയിലെ എസ്പി ആയ ചാരു നിഗമാണ് ഈ വ്യാജ കോള്‍ വിളിച്ച് പോലീസുകാരെ ടെസ്റ്റ് ചെയ്തത്.

2

image credit: Auraiya Police

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

കൊള്ളയടിക്കുന്നുവെന്ന പരാതി കിട്ടിയ പോലീസ് പക്ഷേ പെട്ടെന്ന് പ്രതികരിച്ചു. അതേസമയം ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ യുപി പോലീസ് വിജയിച്ചതാണ് ഹൈലൈറ്റ്. ഔറിയ പോലീസ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചാരു നിഗം വീഡിയോയില്‍ തന്റെ മുഖം ദുപ്പട്ട വെച്ച് മറയ്ക്കുന്നുണ്ട്. ഒപ്പം സണ്‍ ഗ്ലാസ് ഉപയോഗിച്ച് താന്‍ ആരാണെന്ന കാര്യം അറിയാതിരിക്കാനും ചാരു നിഗം ശ്രമിക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് വേഗം കാര്യങ്ങള്‍ മനസ്സിലാവും എന്നുള്ളത് കൊണ്ടാണ് ഇവര്‍ താനാരാണെന്ന് വെളിപ്പെടുത്താതിരുന്നത്.

3

image credit: Auraiya Police

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ അതിനോട് ജില്ലാ പോലീസിന്റെ ജാഗ്രതയും പ്രതികരണവും എങ്ങനെയാണെന്ന് എസ്പി പരിശോധിച്ചതാണ്. പക്ഷേ അവരുടെ ഐഡന്റിറ്റി മറച്ചുവെച്ചാണ് ഇക്കാര്യങ്ങള്‍ ചെയ്തത്. ആയുധമേന്തിയ ചിലര്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് നല്‍കിയത്. മോഷണ സംഘം ബൈക്കുകളിലാണ് എത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം മികച്ചതായിരുന്നുവെന്ന് ഔറിയ പോലീസ് പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചത്.

4

image credit: Auraiya Police

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

ഇത്തരം ഡ്രില്ലുകള്‍ പോലീസിന്റെ കാര്യക്ഷമത അളക്കാന്‍ വളരെ അത്യാവശ്യമാണ് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു. പോലീസ് സംവിധാനം മെച്ചപ്പെടുത്താനായി എസ്പി നടത്തിയ ഈ ശ്രമത്തെ അഭിനന്ദിക്കുന്നതായും ഇവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഒരുറപ്പാണ് പോലീസിന്റെ വേഗത്തിലുള്ള ഇടപെടലെന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു. പോലീസ് നന്നായി ഇരിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും, അതിന് മുന്‍കൈയ്യെടുത്ത എസ്പിക്ക് സല്യൂട്ടെന്നും മറ്റൊരു കമന്റുണ്ട്. അതേസമയം ഈ വീഡിയോ പുറത്തുവിട്ടപ്പോള്‍ മാത്രമാണ് സംഭവത്തില്‍ ഇടപെട്ട പോലീസുകാര്‍ വന്നത് എസ്പിയായിരുന്നുവെന്ന് അറിഞ്ഞത്.

English summary
ips officer put a fake complaint to test efficiency of up police and it goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X