നാളെ ഭാരത് ബന്ദ്, പിന്തുണയുമായി കൂടുതല്‍ കക്ഷികള്‍; കേരളത്തെ എങ്ങനെ ബാധിക്കും?
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന് ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ബന്ദിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് നീരജ് ധിമാന് ആവശ്യപ്പെട്ടു.
Recommended Video
കേന്ദ്ര സര്‍ക്കാര്‍ ഒ ബി സി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്താത്തതില്‍ പ്രതിഷേധിച്ചാണ് അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും ഒ ബി സിക്കും സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളും ഭാരത് ബന്ദിന്റെ വിഷയങ്ങളാണെന്ന് നീരജ് ധിമാന് പറഞ്ഞു.

ഭാരത് ബന്ദ് വിജയിപ്പിക്കണം എന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് ഡി പി സിംഗും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം. പൗരത്വ ഭേദഗതി നിയമ, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ഒഴിവാക്കണം, പഴയ പെന്ഷന് പദ്ധതി പുനഃരാരംഭിക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്സിനേഷന് നിര്‍ബന്ധിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും ഭാരത് ബന്ദില്‍ ഉയര്‍ത്തും.
ലോക്ക് ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയും പ്രതിഷേധം ക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് 25ന് പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
അതേസമയം കേരളത്തില്‍ ഭാരത് ബന്ദിന് മറ്റാരും പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാനത്തെ ബാധിക്കില്ല എന്നാണ് അനുമാനം. പൊതുഗതാഗതം സാധാരണ നിലയില്‍ തന്നെ തുടരാനാണ് സാധ്യത. അതേസമയം ഭാരത് ബന്ദിന് ബഹുജന്‍ ക്രാന്തി മോര്‍ച്ചയുടെ ദേശീയ കണ്‍വീനര്‍ വാമന്‍ മെശ്രം പിന്തുണ അറിയിച്ചു. ഭാരത് ബന്ദില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ ചിലര്‍ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications