മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവും ലക്ഷ്യം? പാർലമെന്റ് പ്രത്യേക സമ്മേളനം ചേരുന്നു
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയര്‍മാനോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ 30ന് ലോക്‌സഭയും ഡിസംബര്‍ 2ന് രാജ്യസഭയും പ്രത്യേക സമ്മേളനം ചേരും. മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവും അടക്കമുളള ബില്ലുകളെ കുറിച്ചുളള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
''അത്യാവശ്യ സർക്കാർ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ലോക്‌സഭ നവംബർ 30 തിങ്കളാഴ്ചയും രാജ്യസഭ ഡിസംബർ 2 ബുധനാഴ്ചയും വീണ്ടും ചേരാൻ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും സർക്കാർ അഭ്യർത്ഥിച്ചു. പ്രവർത്തനങ്ങൾ അനുസരിച്ച് ഇരുസഭകളുടെയും സമ്മേളനം ഡിസംബർ 3ന് അവസാനിച്ചേക്കാം'', കേന്ദ്ര പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരൺ റിജുജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഏതൊക്കെ ബില്ലുകളാണ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത് എന്ന കാര്യത്തില്‍ കിരണ്‍ റിജുജു വ്യക്തത വരുത്തിയിട്ടില്ല. ആഗസ്റ്റ് 13നാണ് രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി വര്‍ഷകാല സമ്മേളനം അവസാനിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നവംബര്‍ 21ന് വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ തുടരുന്ന ഏറ്റവും നീളമേറിയ കാലയളവെന്ന റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2008ലെ 87 ദിവസങ്ങളുടെ റെക്കോഡാണ് മറി കടന്നിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലും അതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ നീക്കവും സര്‍ക്കാര്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി വരുത്താനുളള മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതെ വന്നതോടെയായിരുന്നു പരാജയം. മണ്ഡലങ്ങളുടെ എണ്ണം ഉയര്‍ത്താനും അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും സ്ത്രീകള്‍ക്ക് 33 ശതമാനം സംവണമെന്ന നിയമം നടപ്പില്‍ വരുത്താനുമാണ് സര്‍ക്കാര്‍ നീക്കം.



Click it and Unblock the Notifications
