ജ്വല്ലറികളിലേക്ക് ആളുകളെത്തുന്നത് പണവുമായി, ഡിമാൻഡ് കൂടി, സ്വർണം കിട്ടാനില്ലെന്ന് ജ്വല്ലറി ഉടമ

സ്വർണവിലയിൽ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഇന്നലെ വരെ വിലയിൽ വലിയ തോതിൽ കുറവ് ഉണ്ടായെങ്കിലും ഇന്ന് രാവിലെ പവന് 2000 രൂപയോളം കൂടി. എന്നാൽ ഉച്ചയ്ക്ക് ശേഷം 800 രൂപ പവന് കുറയുകയും ചെയ്തു.

നിലവിലെ അവസ്ഥ സ്വർണവ്യാപാരത്തെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ് എന്ന് പറയുകയാണ് ജ്വല്ലറി ഉടമയായ അരുൺ മാർക്കോസ്. നേരത്തെ സ്വർണവുമായി ജ്വല്ലറികളിലേക്ക് വന്നിരുന്ന ആളുകൾ ഇപ്പോൾ പണവുമായി വരുന്നതിന്റെ കുഴപ്പവും സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ അരുൺ മാർക്കോസ് വിശദീകരിക്കുന്നു.

അരുൺ മാർക്കോസിന്റെ വാക്കുകൾ: '' സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വര്‍ണവ്യാപാര മേഖലയെ വലിയ തോതില്‍ പിന്നോട്ട് അടിക്കുന്നുണ്ട്. ഇന്ന് രാവിലെ സ്വര്‍ണവില വലിയ തോതില്‍ വര്‍ധിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. പക്ഷേ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഗ്രാമിന് 65 രൂപയോളം കുറയുന്ന ഒരു സ്ഥിതിയും എത്തി. അത് സ്വര്‍ണ വ്യാപാര മേഖലയെ ആകപ്പാടെ ആശങ്കയിലാഴ്ത്തുന്നു.

Gold

സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കൂടുതലായിട്ട് എത്തുന്നുണ്ട്. പക്ഷേ അതിനോടൊപ്പം സ്വര്‍ണം വില്‍ക്കാനുളള ആളുകള്‍ എത്തുന്നില്ല. അതുകൊണ്ട് മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ ലഭ്യത കുറവായിട്ടാണ് ഇപ്പോള്‍ കാണുന്നത്. വലിയ ഡിമാന്‍ഡ് ഈ മേഖലയിലുണ്ട്.

സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ച് സ്വര്‍ണം വില്‍ക്കുന്നത് പോലെ തന്നെ വാങ്ങി വെച്ചെങ്കില്‍ മാത്രമേ ഓരോ ദിവസത്തെ സ്‌റ്റോക്ക് മെയിന്റൈന്‍ ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുകയുളളൂ. ചെറുകിടക്കാര്‍ക്കോ വന്‍കിടക്കാര്‍ക്കോ ആയിക്കോട്ടെ ആവശ്യത്തിനുളള സ്വര്‍ണം വിപണിയില്‍ നിന്ന് തിരികെ ലഭിക്കാത്ത സാഹചര്യം ഉണ്ട്.

സ്വർണ വില ഇടിഞ്ഞിടിഞ്ഞ് എത്ര വരെ പോകും? എത്ര നാൾ വരെ വിലയിടിവ് ഉണ്ടാകും? സ്വർണ വ്യാപാരി പറയുന്നു
സ്വർണ വില ഇടിഞ്ഞിടിഞ്ഞ് എത്ര വരെ പോകും? എത്ര നാൾ വരെ വിലയിടിവ് ഉണ്ടാകും? സ്വർണ വ്യാപാരി പറയുന്നു

ആളുകള്‍ നേരത്തെ എക്‌സ്‌ചേഞ്ച് ചെയ്‌തൊക്കെ ആഭരണങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞിരിക്കുന്ന ഈ സമയത്ത് പണവുമായി ജ്വല്ലറികളിലേക്ക് എത്തുന്നത് വലിയൊരു പ്രതിസന്ധി സ്വര്‍ണ വ്യാപാര മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. വില കുറഞ്ഞതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.

ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ സ്വര്‍ണം കിട്ടാനില്ല. അതുകൊണ്ട് കയ്യിലുളള സ്വര്‍ണം വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ അതിന് അനുസരിച്ചുളള പണിക്കൂലി കൂട്ടിയിട്ടേ ആളുകള്‍ക്ക് കൊടുക്കാന്‍ സാധിക്കുകയുളളൂ. അത് ജ്വല്ലറിക്കാരുടെ കുറ്റമല്ല. ഇപ്പോഴത്തെ നിലവാരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ വ്യാപാരികള്‍ക്ക് സാധാരണ ഉളള മാര്‍ക്കറ്റ് വിലയേക്കാള്‍ വലിയ തുക അധികമായി കൊടുക്കേണ്ട സാഹചര്യമുണ്ട്.

അതില്‍ ഒരു മാറ്റം ഉണ്ടാകണം എങ്കില്‍ വില ഒന്നുകില്‍ സ്റ്റഡിയായിട്ട് നില്‍ക്കുകയോ അല്ലെങ്കില്‍ വില കൂടുന്നതിന്റെ ട്രന്‍ഡ് ഉണ്ടാവുകയോ ചെയ്യണം. എങ്കിലേ സ്വര്‍ണം വിപണിയിലേക്ക് എത്തുകയുളളൂ. അല്ലെങ്കില്‍ വില കൃത്യമായി കുറയുന്നു എന്നുളള തോന്നല്‍ ജനങ്ങളിലേക്ക് എത്തുന്നു. അപ്പോള്‍ കയ്യിലുളള സ്വര്‍ണം അവര്‍ വിറ്റൊഴിക്കാന്‍ സാധ്യതയുണ്ട്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma