കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ കണ്ടില്ലെന്ന ഹര്‍ദികിന്‍റെ വാദം തെറ്റ്!! സിസിടിവിയില്‍ എല്ലാം പതിഞ്ഞു

Google Oneindia Malayalam News

അഹമ്മദാബാദ്: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്‍റെ വാദം തെറ്റാണെന്ന് തെളിയുന്നു. രാഹുലുമായി കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇക്കാര്യം നിഷേധിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗുജറാത്തിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

തിങ്കളാഴ്ച 12നും 2മണിയ്ക്കും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹോട്ടല്‍ വരാന്തയില്‍ കാത്തുനില്‍ക്കുന്നതും മുറിയ്ക്കുള്ളിലേയ്ക്ക് നടന്നുപോകുന്നതുമായ ഹര്‍ദികിന്‍റെ ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വരാന്തയില്‍ വച്ച് ഇരുവരും ഹസ്തദാനം ചെയ്ത ശേഷം മുറിയിലേയ്ക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതില്‍ കാണുന്ന വെള്ള കുര്‍ത്തയണിഞ്ഞയാള്‍ രാഹുല്‍ ഗാന്ധിയാണെന്നാണ് ചില വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഉമ്മദ് ഹോട്ടലിലെ ദൃശ്യങ്ങള്‍

ഉമ്മദ് ഹോട്ടലിലെ ദൃശ്യങ്ങള്‍

അഹമ്മദാബാദിലെ ഉമ്മദ് ഹോട്ടലിലെ സിസിടിവി ദ‍ൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവായാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. നേരത്തെയുള്ള ദൃശ്യങ്ങളില്‍ ഞായറാഴ്ച ഹോട്ടലിലേയ്ക്ക് കയറുന്നതും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങുന്നതുമാണ് ആദ്യം പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

അഹമ്മദാബാദിൽ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിലേക്ക് ഹർദിക് പട്ടേൽ കയറുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ പതിഞ്ഞത്. ഇത് പ്രാദേശിക ചാനലുകൾ ആഘോഷമാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ ഹോട്ടലിൽ കയറിയ പട്ടേൽ പിറ്റേന്ന് വൈകുന്നേരം നാല് മണിയോടെയാണ് പുറത്തിറങ്ങുന്നതായി കാണിക്കുന്നത്. തിങ്കളാഴ്ച 1 മണിയോടെയാണ് രാഹുൽ ഹോട്ടലിൽ എത്തിയത്.

 ബിജെപിയ്ക്ക് ചാരപ്പണി

ബിജെപിയ്ക്ക് ചാരപ്പണി


ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ബിജെപി ഇന്‍റലിജന്‍സ് ഏജന്‍സിയേയും പോലീസിനേയും ഉപയോഗിച്ച് ഹോട്ടലിലുള്ള കോണ്‍ഗ്രസ് നേതാക്കളെ നിരീക്ഷിക്കുകയും ചാരപ്പണി ചെയ്യുകയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഘലോട്ട് ആരോപിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളെടുത്ത പോലീസാണ് ദൃശ്യങ്ങളാണ് ചോര്‍ത്തിയതെന്നും നേതാവ് ആരോപിക്കുന്നു.

 കണ്ടെങ്കില്‍ വിളിച്ചു പറയും

കണ്ടെങ്കില്‍ വിളിച്ചു പറയും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച ഹര്‍ദിക് ഞാന്‍ എപ്പോള്‍ രാഹുലിനെ കാണുന്നുവോ അത് രാജ്യത്തോട് മുഴുവന്‍ വിളിച്ചുപറയുമെന്ന് വ്യക്തമാക്കിയിരുന്നു. ട്വീറ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഹര്‍ദിക് നിഷേധിച്ചത്. അടുത്ത തവണ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകുമെന്നും ഹര്‍ദിക് അവകാശപ്പെട്ടിരുന്നു.

 നിതിന്‍ പട്ടേലിന്‍റെ വിമര്‍ശനം

നിതിന്‍ പട്ടേലിന്‍റെ വിമര്‍ശനം

അഹമ്മദാബാദില്‍ വച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗോന്ധിയും പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദികും പട്ടേലും 40 മിനിറ്റ് നീണ്ട രഹസ്യ ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നിതിന്‍ പട്ടേല്‍ രംഗത്തെത്തുന്നത്. അഹമ്മദാബാദിലെ ഹോട്ടലിലെത്തി രാഹുല്‍ ഗാന്ധി പട്ടേലിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളുടെ പിന്തുണയോടെ പ്രാദേശിക മാധ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 ക്ഷണം നിരസിച്ചു

ക്ഷണം നിരസിച്ചു

ക്ഷണം ഉണ്ടായിരുന്നു, നിരസിച്ചു അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താൻ ഹർദിക് പട്ടേലിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷണിച്ചിരുന്നു. ഈ ക്ഷണം പട്ടേൽ നിരസിക്കുകയാണ് ഉണ്ടായത്. ദളിത് - പിന്നോക്ക നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളതിനാൽ രാഹുലുമായി ഇപ്പോൾ കാണാനാവില്ല എന്നാണ് പട്ടേൽ പറഞ്ഞത്. രാഹുലുമായി പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നും പട്ടേൽ വ്യക്തമാക്കിയിരുന്നു.

 പണികൊടുത്തത് പട്ടേല്‍ നേതാവ്

പണികൊടുത്തത് പട്ടേല്‍ നേതാവ്

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍ ബി ജെ പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷമാണ് പാര്‍ട്ടിയ്ക്കെതിരെ നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയ പട്ടേല്‍ ബിജെപി നല്‍കിയ നോട്ടുകെട്ടുകൾ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തിരുന്നു.

English summary
New CCTV footage proves Hardik Patel's claims was fake regarding meeting with Congress Vice president Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X