Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ കൃഷ്ണൻ കോൺഗ്രസിലേക്ക്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇത് നല്ല സമയമേ അല്ല. പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ട് പോകുന്നത് കോണ്‍ഗ്രസിനെ കാര്യമായി ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പോയാല്‍ 2024ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വല്ലാതെ വിയര്‍ക്കും.

കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. പല പ്രമുഖരും ഈ യാത്രയ്ക്കിടെ കോണ്‍ഗ്രസിലേക്ക് എത്തിയേക്കും എന്നാണ് കരുതുന്നത്. സൂപ്പര്‍ നായിക തൃഷ കൃഷ്ണനും അക്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.

1

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികാ താരങ്ങളില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. ഇതുവരെ തൃഷ കൃഷ്ണന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുളള സൂചനകളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ താരം രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുളള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2

തമിഴ് മാധ്യമങ്ങളാണ് തൃഷ കൃഷ്ണന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുളള സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് തൃഷ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശനത്തിന്റെ എല്ലാ സാധ്യതകളും പരിശോധിച്ചതിന് ശേഷമായിരിക്കും നടിയുടെ കോണ്‍ഗ്രസ് പ്രവേശനം.

3

സൂപ്പര്‍ താരം വിജയിയുടെ പ്രോത്സാഹനവും തൃഷയുടെ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങുന്നതായും പാര്‍ട്ടി രൂപീകരിക്കുന്നതായും പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജനസേവനത്തില്‍ സജീവമായി ഉണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനം വിജയ് തീരുമാനിച്ചിട്ടില്ല.

4

കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗികമായി തൃഷ കൃഷ്ണനോ അവരുമായി ബന്ധപ്പെട്ടവരോ പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ തൃഷ പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും എന്നും അഭ്യൂഹമുണ്ട്. ജാഥ നയിക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയില്‍ നിന്നായിരിക്കും താരം അംഗത്വം സ്വീകരിച്ചേക്കുക.

വീണ്ടും കേരളത്തിൽ സജീവമായി.., ഈ ക്യൂട്ട് ചിരി ഞങ്ങളെ മയക്കും: ഭാവന.. നിങ്ങള്‍ എന്തൊരു സുന്ദരിയാണ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

5

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണി അധികാരത്തിലുളള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ വന്‍ റോള്‍ വഹിക്കുന്ന സംസ്ഥാനം കൂടിയാണിത്. കമല്‍ഹാസന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലുണ്ട്. രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുളള തീരുമാനത്തിലേക്ക് എത്തിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പിന്മാറുകയായിരുന്നു.

6

പ്രമുഖ നടി ഖുശ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും സമീപകാലത്ത് ബിജെപിയിലേക്ക് കൂറുമാറി. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന് തൃഷയുടെ വരവ് വലിയ മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുവാക്കളേയും സ്ത്രീകളേയും കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ തൃഷ വന്നാല്‍ കോണ്‍ഗ്രസിന് സാധിച്ചേക്കും.

7

തമിഴ് സിനിമയില്‍ നിന്ന് നിരവധി പേര്‍ രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ച് വിജയിച്ചവരാണ്. ആ പട്ടിക എംജിആറില്‍ നിന്ന് തുടങ്ങുന്നു. ജയലളിതയും വിജയകാന്തും ശരത് കുമാറും നെപ്പോളിയനും ഉദയനിധി സ്റ്റാലിനും വിശാലും സീമനും നഗ്മയും അടക്കമുളളവര്‍ തമിഴ് രാഷ്ട്രീയത്തിലെ സിനിമാക്കാരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+