പാടിപുകഴ്ത്തിയ യോഗി യുഗത്തിന് അന്ത്യമോ? യുപിയിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം എന്ത്?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ മാത്രം തെളിഞ്ഞുവരുന്ന ഒട്ടേറെ നിർണായക വിഷയങ്ങളുണ്ട് നമുക്ക് മുൻപിൽ. പെട്ടെന്ന് എടുത്ത് പറഞ്ഞാൽ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ബിജെപി ഇത്രകണ്ട് വലിയതാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ തിരിച്ചടിയിൽ പ്രധാന പങ്കുവഹിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ സീറ്റ് നിലയിലാണ്. അതിൽ തന്നെ അപ്രതീക്ഷിതമായ മുന്നേറ്റം ഇന്ത്യ സഖ്യം ഉണ്ടാക്കിയത് ഉത്തർപ്രദേശിലാണ്.
ഉത്തർപ്രദേശിന്റെ കാര്യം പറയുമ്പോൾ അവിടുത്തെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ നമുക്ക് ഒഴിവാക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി യോഗി എന്ന ബ്രാൻഡിംഗിന്റെ ചുവടുപിടിച്ച് അദ്ദേഹം സംസ്ഥാനത്ത് സൃഷ്‌ടിച്ചെടുത്ത ജനപ്രീതിയും, സ്വാധീനവും ഉൾപ്പെടെ സകലതും തിരഞ്ഞെടുപ്പ് കൊടുങ്കാറ്റിൽ പാറിപ്പോവുന്ന സാഹചര്യമാണ് നാം കണ്ടത്.

യോഗിയുടെ ദുഖവും ഇന്ത്യയുടെ സ്വപ്‌നവും
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാജ്യത്ത് ബിജെപിയുടെ സ്‌റ്റാർ ക്യാമ്പയിനർ തന്നെയായിരുന്നു യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് അണികളെ കൃത്യമായി കൈയിലെടുക്കാൻ കഴിയുന്ന തീപ്പൊരി പ്രസംഗങ്ങളിലൂടെ അവരെ ആകർഷിക്കാൻ കെൽപ്പുള്ള നേതാവെന്ന നിലയിൽ കഴിഞ്ഞ കാലങ്ങളിൽ യോഗി ആദിത്യനാഥ് ഉണ്ടാക്കിയെടുത്ത സകല ഇമേജും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഒഴുകിപ്പോയി.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ച യോഗിക്ക് ഈ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ വമ്പൻ ജയത്തിന് ഏറെ പ്രശംസ കേട്ട യോഗി ആദിത്യനാഥ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്തിയതും, ഹിന്ദുത്വ വിഷയങ്ങളിലും തന്നെ ഊന്നിയായിരുന്നു യോഗി ഇക്കുറി പ്രചരണം നടത്തിയത്. എന്നാൽ അവയൊക്കെയും ഉണ്ടയില്ലാ വെടി ആയെന്ന് വേണം ഇപ്പോഴത്തെ സാഹചര്യത്തിൽ മനസിലാക്കാൻ. യോഗി ബ്രാൻഡിന് കാര്യമായ കോട്ടം തട്ടിയെന്ന് തന്നെയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ പോലും രഹസ്യമായി സമ്മതിക്കുന്നത്.
അതല്ലെങ്കിൽ പിന്നെ രാമക്ഷേത്ര ഉദ്‌ഘാടനം പോലെയുള്ള വിഷയങ്ങൾ തുണ ഉണ്ടായിട്ടും ഇന്ത്യ സഖ്യം എങ്ങനെ യുപിയിൽ ഈ നേട്ടമുണ്ടാക്കി എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മഹാരാഷ്ട്രയിലെ ബിജെപിയുടെ തിരിച്ചടിക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് രാജി സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് ലഭ്യമായ വിവരം. യോഗിയും അതേ പാത പിന്തുടരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
യുപി ഫലം ഇന്ത്യ സഖ്യത്തിന് സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ് എന്നതും നാം എടുത്തുപറയേണ്ട കാര്യമാണ്. പ്രത്യേകിച്ച് യോഗിയും പ്രധാനമന്ത്രി മോദിയും നേരിട്ട് നയിച്ച പ്രചരണത്തെ പോലും പിന്നിലാക്കി അവർക്ക് ഈ നേട്ടമുണ്ടാക്കാനായി എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ മുന്നേറ്റമാണ് എന്നതും എടുത്തുപറയേണ്ടതാണ്.
യോഗിക്ക് മുന്നിലെ വെല്ലുവിളികൾ
സംസ്ഥാനത്താകെ ഏകദേശം 170ലധികം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്ത യോഗി ആദിത്യനാഥിന് യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല എന്നത് ചിന്തിക്കേണ്ട ഘടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മറ്റാരെയും കൈകടത്താൻ അനുവദിക്കാതെ, കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച യോഗിയുടെ നടപടി തുടക്കത്തിലേ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതുൾപ്പെടെ സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളും യോഗിയ്ക്ക് നേരിടേണ്ടി വരും. കൂടാതെ മറ്റ് വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് മറുപടിയും നൽകേണ്ടി വരും.
ഏറ്റവും ഒടുവിൽ യുപിയിലെ പരാജയത്തിന്റെ കാരണങ്ങൾ തേടി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാനാണ് സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചതെന്നാണ് സൂചന. ഇതിന് ശേഷമാവും യോഗിയുടെയും യുപി ബിജെപിയുടെയും ഭാവി എന്താണെന്ന് അറിയാനാവുക.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications