Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 'ഇങ്ങനെയാണോ പുതിയ ഹോം ഡെലിവറി?': വെള്ളത്തിൽ ഒഴുകി ബിരിയാണി ചെമ്പ്.. വീഡിയോ വൈറൽ

തെലങ്കാന: കനത്ത മഴയെ തുടർന്ന് ഹൈദാബാദിൽ വിവിധ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളും തെരുവുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നഗരത്തിലെ വെള്ളപ്പൊക്കത്തിന്റേയും മലവെള്ളപ്പാച്ചിലിൻേറയുമെല്ലാം ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവെയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയിൽ ബിരിയാണി ചെമ്പ് ഒഴുകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

mmm-1659332790.jpg

ഹൈദരാബാദിലെ നവാബ് സാഹിബ് കുന്തയിലെ അദിബ ഹോട്ടലിലെ ബിരിയാണി ചെമ്പുകളാണ് ഒഴുകി പോയത്. ഓർഡർ ചെയ്ത ബിരിയാണി കിട്ടാത്തവർ തീർച്ചയായും വിഷമിക്കുന്നുണ്ടാകും എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. എന്തായാലും ബിരിയാണി ചെമ്പ് എവിടെയാണോ എത്തുന്നത് ആ വീട്ടുകാർക്ക് സന്തോഷമായി കാണും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതാണോ പുതിയ രീതിയിലുള്ള ഹോം ഡെലിവറിയെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.

'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

അതേസമയം വീഡിയോ കൗതുകം ഉണർത്തുന്നുണ്ടെങ്കിലും മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങൾ എന്നാണ് മറ്റൊരു വിഭാഗം നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. തെലങ്കാനയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനിടയിലായിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഹൈദരാബാദിലെ മൂസി നദി കര കവിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+