Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ബിദാദിയിലെ ടൗൺഷിപ്പ് ശിവകുമാറിന്റെ സ്വപ്‌നം മാത്രമാവുമോ? എതിർപ്പ് ശക്തം, ജെഡിഎസും രംഗത്ത്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സ്വപ്‌ന പദ്ധതിയായ ബിദാദി ടൗൺഷിപ്പിന് എതിർപ്പേറുന്നു. പദ്ധതിയുടെ ആദ്യ വിവരങ്ങൾ വന്നത് മുതൽ തുടങ്ങിയ എതിർപ്പും വിമർശനവും കൂടുതൽ ശക്തമാവുകയാണ് ഇപ്പോൾ. അടുത്തിടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതിന് പിന്നാലെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷ കക്ഷികളും പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്.

ബെംഗളൂരിൽ മാസ ശമ്പളം 3.5 ലക്ഷം,എന്നിട്ടും 50,000 പോലും മിച്ചം വെക്കാൻ പറ്റുന്നില്ല;ടെക്കിയുടെ കുറിപ്പ് വൈറൽ
ബെംഗളൂരിൽ മാസ ശമ്പളം 3.5 ലക്ഷം,എന്നിട്ടും 50,000 പോലും മിച്ചം വെക്കാൻ പറ്റുന്നില്ല;ടെക്കിയുടെ കുറിപ്പ് വൈറൽ

അതിന്റെ ഭാഗമായി എതിർപ്പ് ശക്തമാക്കുകയാണ് ജെഡിഎസ് അടക്കമുള്ള പാർട്ടികൾ. ബിദാദിയിലും ഹരോഹള്ളിയിലുമുള്ള കാർഷിക ഭൂമി ടൗൺഷിപ്പ് പദ്ധതിയുടെ പേരിൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (സെക്കുലർ) നേതാക്കൾ കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിവേദനം സമർപ്പിച്ചു.

bengaluru

ജെഡിഎസിന്റെ ഗ്രേറ്റർ ബെംഗളൂരു പ്രസിഡന്റ് എച്ച്എം രമേഷ് ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ബെംഗളൂരു വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് ടി തിമ്മെഗൗഡ, ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡന്റ് എച്ച്സി കൃഷ്‌ണ, ബെംഗളൂരു ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് നടരാജ് ഗംഗാധർ എന്നിവരും പങ്കെടുത്തു. നേരത്തെ തന്നെ പദ്ധതിയിൽ ഇടഞ്ഞു നിൽക്കുകയായിരുന്നു ജെഡിഎസ്.

ബിദാദി ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാത്രം 498 ഏക്കറിലധികം ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജെഡിഎസ് ആരോപിച്ചു. ഇതുമൂലം ഏകദേശം 750 കുടുംബങ്ങൾ നേരിട്ട് ബാധിക്കപ്പെടുമെന്നും, ഇവരിൽ 614 പേരും ചെറുകിട, നാമമാത്ര ഭൂവുടമകളായ കർഷകരാണെന്നും അവർ വ്യക്തമാക്കി.

അടുത്ത ഘട്ടത്തിൽ 7481 മുതൽ 9600 ഏക്കർ വരെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും ജെഡിഎസ് ആരോപിച്ചു. കർഷകർ ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, നഷ്‌ടപരിഹാര തുക കോടതിയിൽ നിക്ഷേപിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാക്കൾ ആരോപിച്ചു.

ഇത് ആയിരക്കണക്കിന് കർഷകരെ സ്വന്തം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്ന സാഹചര്യം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്‌റ്റേറ്റ് കേന്ദ്രീകൃത ടൗൺഷിപ്പ് പദ്ധതിക്കായി ബിദാദി മേഖലയിലെ കാർഷിക ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ജെഡിഎസ് സ്വീകരിക്കുന്നത്. ഇതിന് കർഷക സംഘടനകളുടെ പിന്തുണയും ഒപ്പമുണ്ട്.

അതേസമയം, ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്ന കർഷകരോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനത്തെ ജെഡിഎസ് യുവജന വിഭാഗം നേതാവ് നിഖിൽ കുമാരസ്വാമി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നലെ 11 കിലോമീറ്റർ ദൈർഘ്യമുള്ള പ്രതിഷേധ മാർച്ച് നടത്തിയ നിഖിൽ, മൂന്ന് ഗ്രാമങ്ങളിലെ കർഷകർ കഴിഞ്ഞ 450 ദിവസമായി സമരം തുടരുകയാണെങ്കിലും സർക്കാർ ഭാഗത്തുനിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പോലും അവരുമായി ചർച്ച നടത്താൻ തയ്യാറായിട്ടില്ലെന്നും ആരോപിച്ചു.

ബിദാദി ടൗൺഷിപ്പ് പദ്ധതി

ബെംഗളൂരു നഗരത്തിലെ ജനസാന്ദ്രതയും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി കർണാടക സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബിദാദി ടൗൺഷിപ്പ്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ സമീപത്തായി രാമനഗര ജില്ലയിലെ ബിദാദിയിലാണ് ഈ ആധുനിക ടൗൺഷിപ്പ് വികസിപ്പിക്കുന്നത്.

ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരണം വൈകുന്നു; എന്നിട്ടും യാത്രക്കാർക്ക് ആശ്വാസം..! ബി സ്‌മൈൽ നീക്കം ഇങ്ങനെ
ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരണം വൈകുന്നു; എന്നിട്ടും യാത്രക്കാർക്ക് ആശ്വാസം..! ബി സ്‌മൈൽ നീക്കം ഇങ്ങനെ

ആധുനിക പാർപ്പിട സമുച്ചയങ്ങൾ, ഐടി പാർക്കുകൾ, വ്യവസായ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മികച്ച റോഡ് ശൃംഖല, പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി ഡികെ ശിവകുമാറിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+