Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിൽ ടിവികെ-ഡിഎംകെ അന്തർധാരയോ? വിജയ്‌ക്കെതിരെ കേസെടുക്കാത്തതിനെ വിമർശിച്ച് വിസികെ നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും നടനും രാഷ്ട്രീയ നേതാവുമായ വിജയ് നേതൃത്വം നൽകുന്ന ടിവികെയും തമ്മിൽ രഹസ്യ ബാന്ധവമെന്ന സംശയം ഉയർത്തി വിസികെ അധ്യക്ഷൻ തിരുമാവളവൻ. കരൂരിൽ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് നാൽപത്തിയൊന്ന് പേർ മരണപ്പെട്ട സംഭവത്തിൽ വിജയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യാൻ തമിഴ്‌നാട് പോലീസ് തയ്യാറാകാത്തതിന് പിന്നാലെയാണ് വിമർശനം.

കരൂർ സംഭവത്തിൽ ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് എന്ന എൻ ആനന്ദിനെതിരെ കേസെടുത്തതിനെക്കുറിച്ച് പരാമർശിച്ച തിരുമാവളവൻ, വിജയ്‌യെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് ചോദിച്ചു. വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ ബുസി ആനന്ദിനെതിരായ കേസ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

tamilnadupolitics

സംഭവത്തിൽ രണ്ടാം നിര നേതാക്കൾക്കെതിരെ കേസെടുത്ത് അവരെ അറസ്‌റ്റ് ചെയ്‌തപ്പോൾ വിജയ്‌ക്ക് സംരക്ഷണം നൽകിയതായി അദ്ദേഹം ആരോപിച്ചു. 'ബിജെപിയും വിജയും രഹസ്യ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഡിഎംകെ പറയുന്നു. പക്ഷേ, അവർ വിജയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ, ഡിഎംകെയ്ക്കും വിജയ്‌ക്കും രഹസ്യ ഇടപാടുകൾ ഉണ്ടെന്ന് നമുക്ക് പറയാമോ?' അദ്ദേഹം ചോദിക്കുന്നു.

തിരുച്ചിയിലെ ചത്തിരം ബസ് സ്‌റ്റാൻഡിന് സമീപമുള്ള മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ പ്രതിമയിൽ മാല ചാർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തിരുമാവളവൻ. തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. അവിടെയും അദ്ദേഹം തന്റെ ആരോപണം ആവർത്തിക്കുകയാണ് ചെയ്‌തത്‌.

തമിഴ്‌നാട് പോലീസിന്റെ സമീപനത്തെ ഞെട്ടിക്കുന്നതെന്ന് വിശേഷിപ്പിച്ച തിരുമാവളവൻ ആരെയാണ് അവർ ഭയപ്പെടുന്നത്? ആരുടെ സമ്മർദ്ദത്തിലാണ് അവർ ഈ നിലപാട് സ്വീകരിച്ചത് എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട് എന്നാണ് പറഞ്ഞത്. വിജയ്ക്ക് എതിരെ കേസ് എടുക്കേണ്ടതില്ലെന്ന പോലീസ് തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹം ഈ ആരോപണങ്ങളും ചോദ്യങ്ങളുമായി രംഗത്ത് വന്നത്.

ബിജെപി സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിജയ്‌യെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. ബിജെപി വിജയ്‌യെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അണ്ണാ ഹസാരെയെപ്പോലെ വിജയ്‌യെ ഉപയോഗിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ പോലീസിൽ ആരാണ് സമ്മർദ്ദം ചെലുത്തുന്നതെന്ന് സംശയം ഉയർത്തുന്നതായും തിരുമാവളവൻ പറഞ്ഞു.

നേരത്തെ സെപ്റ്റംബർ 27ന് കരൂരിൽ വിജയ് പങ്കെടുത്ത പൊതുപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിജയ് വേദിയിൽ എത്താൻ വൈകിയിട്ടും ഭക്ഷണവും വെള്ളവും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരക്കിന് കാരണമായതായി ആരോപിക്കപ്പെടുന്നു.

അപകടത്തിന് പിന്നാലെ പോലീസ് അനുമതി നൽകിയ ഒരു വേദിയിൽ പ്രസംഗിച്ചതല്ലാതെ താനോ തന്റെ പാർട്ടിയോ മറ്റൊരു തെറ്റും ചെയ്‌തിട്ടില്ലെന്നായിരുന്നു വിജയ്‌യുടെ വാദം. ഇതിന് പിന്നാലെ താരത്തിനെതിരെ പോലീസ് കേസ് എടുക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ വിജയ്‌യെ കേസിൽ പ്രതി ചേർക്കേണ്ട എന്നാണ് പോലീസ് തീരുമാനം. ഇതാണ് ചിലരുടെ വിമർശനത്തിന് കാരണമാവുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+